ഇന്നത്തെ ചിന്ത : നീതിമാന്റെ അധരം | ജെ പി വെണ്ണിക്കുളം

ഒരു പഠനത്തിൽ നിന്നും രസകരമായ ഒരു കാര്യം വെളിപ്പെട്ടു. ഒരു സാധാരണ മനുഷ്യൻ ജീവിതത്തിന്റെ അഞ്ചിലൊന്നു ഭാഗം സംസാരിക്കാനായി ഉപയോഗിക്കുന്നു. ഒരു ദിവസം പറയുന്ന കാര്യങ്ങൾ 50 പേജുള്ള ഒരു പുസ്തകം നിറയ്ക്കാൻ ഉണ്ടാകും. ഒരു വർഷം പറയുന്നത് 400 പേജുള്ള 132 പുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കാനുണ്ടാകും!
നാം പറയുന്ന വാക്കുകൾ ഒക്കെ രേഖപ്പെടുത്തി വയ്ക്കുകയായിരുന്നെങ്കിൽ എത്ര നല്ല വാക്കുകൾ നാം പറഞ്ഞു, എത്ര മോശം വാക്കുകൾ ഉച്ചരിച്ചു എന്നു ബോധ്യമാകുമായിരുന്നു. സദൃശ്യവാക്യങ്ങൾ പത്താം അധ്യായത്തിൽ ബുദ്ധിമാനെയും മൂഢനെയും താരതമ്യം ചെയ്യുന്നുണ്ട്.
1. ജ്ഞാനി കല്പനകളെ കാത്തുകൊള്ളുന്നു (വാക്യം 8).
2. നീതിമാന്റെ വാക്കുകൾ ജീവന്റെ ഉറവ (വാക്യം 11).
3. ജ്ഞാനി പരിജ്ഞാനം അടക്കിവയ്ക്കുന്നു (വാക്യം 14,19).
4. ജ്ഞാനം പകരുന്നു (വാക്യം 31).
5. ശരിയും തെറ്റും തിരിച്ചറിയുന്നു (വാക്യം 32).
6. മറ്റുള്ളവരെ പോഷിപ്പിക്കും (വാക്യം 21).

പ്രിയരെ, നീതിമാന്മാരുടെ വാക്കുകൾ സന്ദർഭത്തിന്‌ ഇണങ്ങിയതും ഫലകരവുമായിരിക്കും. അതു അനേകർക്ക് ജീവൻ പകരുകയും ധൈര്യപ്പെടുത്തുകയും ചെയ്യും. എന്നാൽ ഭോഷന്റെ വാക്കുകളിൽ അഹങ്കാരവും വക്രതയുമുണ്ട്.

വേദഭാഗം: സദൃശ്യവാക്യങ്ങൾ 10
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.