ചെറു ചിന്ത: അനോന്യം ഭോഷ്ക്ക് പറയരുത് | ജിബിൻ ജെ.എസ് നാലാഞ്ചിറ

ജീവിതം ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ നല്ല സുഹൃത്തുക്കളും നല്ല കൂട്ടായ്മ ബന്ധങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി കാണാൻ സാധിക്കും. ഇത്തരത്തിൽ ബന്ധങ്ങൾ ഇല്ലാത്ത ഒരു വ്യക്തിയും ഉണ്ടാകാതിരിക്കില്ല. എന്നാൽ ഈ ബന്ധങ്ങളിൽ ഒക്കെ ഇടക്കൊക്കെ വഴക്കുകൾ ഉണ്ടാകാറുണ്ട്, പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വഴക്കുകൾ കുറച്ചു സമയം കഴിയുമ്പോൾ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തീരാറുണ്ട്.

എന്നൽ ചില തെറ്റിദ്ധാരണകൾ ഒന്നും തീരാറില്ല. അതിങ്ങനെ നീണ്ടു പോകും. അതിനു പ്രധാന കാരണം ഇതുമായി യാധൊരു ബന്ധവും ഇല്ലാത്ത ഈ തെറ്റിദ്ധാരണകൾ ഒക്കെ കണ്ടു ചിരിക്കുവാനും ആഘോഷമാക്കുവാനും നോക്കുന്ന ചില വ്യക്തികൾ ആണ്. ഈ വിധത്തിൽ ജീവിതം നയിക്കുന്ന ആത്മീയ അഭിനയം കാഴ്ച്ച വെക്കുന്ന വ്യക്തികളുടെ ഒരു ഉല്ലാസമാണ്.

കോലോസ്യർക്ക് എഴുതിയ ലേഖനം 3 ആം അദ്ധ്യായം 9 ആം വാക്യം പരിശോധിച്ചാൽ അവിടെ ഇപ്രകാരം കാണാം.
“അന്യോന്യം ഭോഷ്ക്ക് പറയരുത്”.
എന്നാൽ ഇന്നിന്റെ കാലത്തു മുമ്പ് പറഞ്ഞത് പോലെ തമ്മിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകുമ്പോൾ ആ പ്രശ്നത്തെ വളർത്തുന്ന ചിലരൊക്കെ നമ്മുടെ ഇടയിൽ ഇന്ന് കാണാൻ സാധിക്കും. വാക്യത്തിൽ പറയുന്ന പോലെ അന്യോന്യം ഭോഷ്ക്ക് പറഞ്ഞു കൊണ്ട് ആ തെറ്റിദ്ധാരണകളെ വലുതാക്കുവാൻ ശ്രമിക്കുന്നവർ. ഇത്തരത്തിലുള്ള പ്രവണതകൾ കാണിക്കുന്നതിന്റെ പ്രധാന കാരണം പഴയ മനുഷ്യനെ ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്നത് കൊണ്ടാണ്. യഥാർഥമായ ആത്മീയത ജീവിതത്തിൽ സംഭവിച്ചില്ല എന്നതാണ് വാസ്ഥവമായ കാര്യം.

ലേവ്യ പുസ്തകം 19:11 വായിക്കുമ്പോൾ വെക്തമായി പറഞ്ഞിരിക്കുന്നു “ഒരുത്തനോട് ഒരുത്തൻ ഭോഷ്ക്ക് പറയരുത് “. പക്ഷെ ഇന്ന് നമുക്ക് കാണാൻ കഴിയുന്നത് ഭോഷ്ക്കിന്റെ ആത്മാവ് നമ്മുടെ ഇടയിലും കാണാൻ കഴിയുന്നു എന്ന ദുഖകരമായ വസ്തുതയാണ്.

പ്രിയരേ നമ്മുടെ ഈ ചെറിയ ജീവിതം വളരെയധികം സന്തോഷത്തോടെ ജീവിച്ചു തീർക്കണം. നമ്മുടെ ലക്ഷ്യം നിത്യത ആയിരിക്കണം. മുകളിലോട്ടു എടുക്കുന്ന ശ്വാസം താഴോട്ട് പോയാൽ അത് ദൈവത്തിന്റെ മഹാ കൃപയാണ്. ദൈവത്തിൽ ആശ്രയിച്ചു ഉയരത്തിലുള്ളത് അനേഷിച്ചു കൊണ്ട് നമ്മുടെ ഈ ചെറിയ ജീവിതം മുമ്പോട്ടു നയിക്കാം. അതിനായ് ദൈവം നമ്മെ സഹായിക്കട്ടെ.

ജിബിൻ ജെ.എസ് നാലാഞ്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.