ചെറു ചിന്ത: തിരഞ്ഞെടുപ്പ് | അനീഷ് വഴുവാടി

തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന വരാണ് നാം പലപ്പോഴും. വിവിധതരത്തിലുള്ള തിരഞ്ഞെടുപ്പുകൾ എല്ലാ മേഖലയിലും കാണുവാൻ കഴിയും. നമ്മുടെ ജീവിതത്തോടുള്ള ബന്ധത്തിലും തിരഞ്ഞെടുപ്പുകൾ ഉണ്ടാകാറുണ്ട്. മാറിമാറിവരുന്ന ഗവൺമെന്റ്നെയും ജനപ്രതിനിധികളെയും നാം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ അവരുടെ ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും യഥാസമയം നിർവഹിക്കുന്നില്ലെങ്കിൽ നമുക്ക് പലപ്പോഴും നിരാശയും അമർഷവും തോന്നാറുമുണ്ട്. അപ്പോൾ നമ്മുടെ തിരഞ്ഞെടുപ്പ് വിഫലമായി പോയി എന്ന് തോന്നാം. വിശുദ്ധ വേദപുസ്തകത്തിൽ വിവിധ തെരഞ്ഞെടുപ്പുകളെ നമുക്ക് കാണാൻ കഴിയുന്നു.
എന്റെ ജനമായ ഇസ്രായേലിനു പ്രഭുവായിരിക്കുവാൻ ഞാൻ ദാവീദിനെ തെരഞ്ഞെടുത്തു എന്ന് അവൻ അരുളി ചെയ്തു.(1.രാജ. 8:16).
പുൽപുറത്തുനിന്ന് രാജകൊട്ടാരത്തിലേക്ക് ഒരു ഇടയ ചെറുക്കനെ ഇസ്രായേലിന്റെ രാജാവായി ദൈവം തിരഞ്ഞെടുക്കുകയാണ് ദൈവഹിതം നിറവേറ്റുവാൻ.

മരണത്തിന്റെ വക്കിൽ നിന്നും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൻ ഒന്നിനും കുറവില്ലാതെ പൂർണ്ണ സംരക്ഷണത്തിൽ കൊട്ടാരത്തിൽ ജീവിക്കുന്നു. അതേ കൊട്ടാരത്തിനു വെളിയിൽ സ്വന്തം ജനം അടിമപ്പെട്ടിരിക്കുമ്പോൾ ദൈവം മോശയെ തിരഞ്ഞെടുത്തത് അതെ ജനത്തിന്റെ വിമോചകൻ ആയിട്ടാണ് . യേശു തനിക്ക് ശിഷ്യൻമാരെ തെരഞ്ഞെടുക്കുന്നു. (മത്തായി.4:19) എന്റെ പിന്നാലെ വരുവിൻ: ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് അവരോടു പറഞ്ഞു. ദൗത്യംഅവരെ ഏൽപ്പിക്കുകയാണ്. ഇതുപോലെ തന്നെയാണ് ദൈവം നമ്മെ ഓരോരുത്തരെയും തെരഞ്ഞെടുത്തത്. “നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായിക്കേണ്ടതിനും നിങ്ങളെ ആക്കിവച്ചുമിരിക്കുന്നു.(യോഹന്നാൻ. 15:16)

ദൈവം തിരഞ്ഞെടുത്ത ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പിന് പിന്നിൽ ദൈവത്തിന് ഒരുഉദ്ദേശംഉണ്ട്. നമ്മളിൽ പലരും പാസ്റ്റർ, സുവിശേഷകർ, മിഷണറിമാർ, എഴുത്തുകാർ ഉപദേഷ്ടാക്കൾ, സഭാവിശ്വാസികൾ ആയിരിക്കാം. എന്നാൽ മറ്റുള്ളവരെ ക്രിസ്തുവിലേക്ക് കൊണ്ടുവരുവാൻ നാം ശ്രമിക്കുന്നില്ല എങ്കിൽ ദൈവത്തിനു വേണ്ടിയിട്ടുള്ള തങ്ങളുടെ കർത്തവ്യവും നിറവേറ്റുന്നില്ല എന്നതാണ് യാഥാർഥ്യം. ദൈവം നമ്മെ തിരഞ്ഞെടുത്തത് അവനായി ഫലം കായ്ക്കുന്നതിനു വേണ്ടിയിട്ടാണ്. അതിനായി നമ്മെ ദൈവത്തിങ്കലേക്ക് സമർപ്പിച്ചു അവനവനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശം എന്താണെന്ന് തിരിച്ചറിയുവാൻ ദൈവകരങ്ങളിൽ താണിരിക്കണം. ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

അനീഷ് വഴുവാടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.