കവിത: ശരണമാക്കുന്നോർ ഭാഗ്യവാന്മാർ | സജി പീച്ചി

ജാതികൾ എന്തേ കലഹിക്കുന്നു…???
വംശങ്ങൾ –
വ്യർത്ഥമായെന്തേ നിരൂപിക്കുന്നു ….???
യഹോ…വക്കെതിരെ
ദൈവ –
ജനതകൾക്കെതിരെ
അഭിഷിക്തർക്കെതിരെ
അധികാരിവർഗ്ഗം,
അരചന്മാർ തമ്മിൽ   നിയമങ്ങളോരൊന്നു
മെനയുന്നു.
അരമനക്കുള്ളിൽ ആലോചനയോഗം നടത്തുന്നു …. !

അവർ തമ്മിൽ മൊഴിയുന്നു.
“പാശമഴിക്കുക
കെട്ടുകൾ
പൊട്ടിച്ചെറിഞ്ഞീടുക  … !!!”

ദൈവജനത്തിന്റെ
ഐക്യം തകർത്ത്
വിശ്വാസ മൂല്യങ്ങൾ
കാറ്റിൽ  പറത്തി
വിശുദ്ധിയുടെ വസ്ത്രം അശുദ്ധമാക്കീടുവാൻ
ദൈവസ്നേഹത്തിന്റെ
തിരിനാളം അണയ്ക്കാൻ
പ്രാർത്ഥന ശക്തിയെ
ഇല്ലായ്മ ചെയ്യാൻ
ഐക്യതയാകുന്ന
പാശമറുത്ത്
കൂട്ടായ്മയുടെ
കെട്ടുകൾ പൊട്ടിക്കാൻ –
ചിതറിച്ചു കളയുവാൻ
ശത്രു ഒരുക്കുന്നു
പദ്ധതികൾ  … !!!

സ്വർഗ്ഗേ വസിക്കുന്ന കർത്താവ്
പരിഹാസത്തോടെ  മന്ദഹസിക്കുന്നു.. !!
കോപത്തോടവരോടരുളി ചെയ്യുന്നു.. !
ഭ്രമിപ്പിക്കും വാക്കുകളോതുന്നു.

“ഭൂമിയിലുള്ള രാജാക്കൻമാരെ
ന്യായകർത്താക്കളെ
ഭരണാധിപന്മാരെ
നിർണ്ണയമായൊരു വസ്തുത ചൊല്ലാം ഞാൻ
“ഞാൻ സീയോനിൽ
നിത്യമായൊരു രാജാവിനെ
വാഴിച്ചിരിക്കുന്നു വെന്നറിവിൻ …. !!!!

യാഹാം ദൈവമരുളി ചെയ്യുന്നു
“നീയെന്റെ പുത്രൻ….. !!!
ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു..
ചോദിച്ചു കൊള്ളുക
ജാതികളെ
നിനക്കവകാശമായും
ഭൂമിയെ കൈവശമായും തരും.
ഇരുമ്പ് കോൽ കൊണ്ട്
തകർത്തുകളയും നീ  !!!
കുശവന്റെ പാത്രം പോൽ
ഉടച്ചു കളയും നീ .

രാജാക്കന്മാരെ
ബുദ്ധി പഠിക്കുവിൻ
ന്യായാധിപന്മാരെ
ഉപദേശം കൈക്കൊൾവിൻ
ഭയത്തോടെ ദൈവത്തെ സേവിപ്പിൻ
വിറയലോടവനെ ഘോഷിപ്പിൻ
ദൈവകോപത്താൽ
വഴിയിൽ നശിക്കാതെ
പുത്രനെ നിത്യവും ചുംബിപ്പിൻ… !!!

ക്ഷണത്തിൽ ജ്വലിക്കുന്ന ദൈവകോപത്തിൽ
ദൈവത്തെ
ശരണമാക്കുന്നവർ ഭാഗ്യവാൻമാർ…, !!!!

സജി പീച്ചി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.