ഇന്നത്തെ ചിന്ത : ദൈവനാമത്തിൽ ചിലവാക്കുന്നതിൽ മാസിഡോണിയ സഭയെ മാതൃകയാക്കാം |ജെ.പി വെണ്ണിക്കുളം

ദൈവനാമത്തിനു വേണ്ടി പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും ചിലവാക്കിയ സഭയാണ് മക്കദോന്യ സഭ. ദശാംശമല്ല, അതിനപ്പുറവും അവർ ചെയ്തു. ദശാംശം പഴയ നിയമ സമ്പ്രദായമാണെങ്കിൽ പുതിയനിയമത്തിൽ ഓഹരി ആണ് കൊടുക്കേണ്ടത്. ഓഹരി പോയിട്ട് ദശാംശം എങ്കിലും ഇന്ന് കൃത്യമായി ചെയ്യൂന്നവർ എത്രപേരുണ്ട് എന്നു ദൈവം നോക്കുന്നു. മക്കദോന്യ സഭയെ മാതൃകയാക്കണം എന്നു പറയാൻ ചില കാരണങ്ങളുണ്ട്.
1. അവർ കഷ്ടതയുടെ കഠിന ശോധനയിലായിരുന്നു.
2. മഹാദാരിദ്ര്യത്തിലായിരുന്നു.
3.സന്തോഷ സമൃദ്ധിയോടെ ദൈവ നാമത്തിൽ ചെലവിട്ടു.
4. പ്രാപ്തിക്കു മീതെ കൊടുത്തു.
5. സൗജന്യമായി കൊടുത്തു.
6. പ്രതീക്ഷിച്ചതിലും അധികം കൊടുത്തു.

പ്രിയരെ,ഇങ്ങനെ അവർ സന്തോഷത്തോടെ ചെയ്യാൻ കാരണം അവർ തങ്ങളെത്തന്നെ കർത്താവിനു സമർപ്പിച്ചവരായിരുന്നതുകൊണ്ടാണ്. “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ” (സങ്കീ.41:1) എന്നു നാം വായിക്കുന്നുണ്ടല്ലോ.

വേദഭാഗം: 2 കൊരിന്ത്യർ 8
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading