ഇന്നത്തെ ചിന്ത: മുതുകിന്മേൽ ഉഴുതുന്നവർ | ജെ.പി വെണ്ണിക്കുളം

ങ്കീർത്തനങ്ങൾ 129:3ൽ നാം വായിക്കുന്നു; “ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവർ നീളത്തിൽ കീറി”.

ഈ വാക്യം ഒരു ഉപമാനമാണ്. ക്രിസ്തുവിന്റെ ജീവിതത്തിൽ അക്ഷരീകമായി നിറവേറിയ സംഭവം. അവിടുത്തെ കഷ്ടാനുഭവങ്ങളെ ഒറ്റവാക്കിൽ എഴുതിയിരിക്കുകയാണിവിടെ. ക്രൂശിക്കാൻ വിധിക്കപ്പെട്ട യേശുവിന്റെ പുറത്തു ചമ്മട്ടി കൊണ്ടു അടിക്കുവാൻ പീലാത്തോസ് അനുവാദം കൊടുക്കുന്നത് നാം വായിച്ചിട്ടുണ്ടല്ലോ. യെശ.50:6ലും യോഹ.19:1ലും അതിന്റെ നിറവേറൽ കാണാം. കർത്താവ് സഹിച്ച പീഡനം എത്രയോ വലുതായിരുന്നു. ചമട്ടികൊണ്ടുള്ള ദണ്ഡനം അനുഭവിച്ച മറ്റൊരു വ്യക്തി പൗലോസാണ് (2 കൊരി.11:24). പ്രിയരെ, ക്രിസ്തു കഷ്ടങ്ങളിൽ തികഞ്ഞവനായി തീർന്നത് നമുക്ക് ഗുണമായി.

വേദഭാഗം: സങ്കീ. 129

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.