ഇന്നത്തെ ചിന്ത : മക്കളെ ചൊല്ലി കരയുന്ന റാഹേൽ | ജെ.പി വെണ്ണിക്കുളം

യെരൂശലേമിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്കുള്ള പട്ടണമാണ് രാമ. യിസ്രായേലിലെ പ്രമുഖ ഗോത്രങ്ങളായ യോസേഫിന്റെയും ബെന്യാമീന്റെയും മാതാവാണല്ലോ റാഹേൽ. പ്രവാസികളായി ബാബേലിലേക്ക് പോകുന്ന ജനം സ്വന്തം മക്കളെന്ന നിലയിൽ റാഹേൽ വിലപിക്കുന്നതായാണ് പ്രവാചകൻ ഇവിടെ പറഞ്ഞിരിക്കുന്നത്. അവളുടെ വിലാപത്തിനുള്ള മറുപടി അവർ പ്രവാസം വിട്ടു മടങ്ങിവരും എന്നതായിരുന്നു. പ്രിയരെ, പലപ്പോഴും നാമും കരയാറുണ്ട്, ആശ്വാസം കൈക്കൊൾവാൻ കഴിയാത്തപോലെ. എന്നാൽ ഒന്നോർക്കുക, കണ്ണുനീരിനു മറുപടിയുണ്ട്. അതു പ്രതീക്ഷയിലേക്കുള്ള പുതിയ വഴിയാകട്ടെ.

News Middle Advt Banner

ധ്യാനം: യിരെമ്യാവ്‌ 31
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading