പാസ്റ്റർ തോമസ് വർഗ്ഗീസിനെ (തലവടി കുഞ്ഞുമോനാച്ചയാൻ) കുറിച്ച് ചില ഓര്‍മ്മകള്‍ | പാസ്റ്റർ ബാബു ജോര്‍ജ്ജ് മാത്യു (ബാബുജി), ഏ. ജി ചര്‍ച്ച് ഒമാന്‍

കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട കർത്താവിന്റെ ദാസൻ പാസ്റ്റർ തോമസ് വർഗ്ഗീസിനെ (തലവടി കുഞ്ഞുമോനാച്ചയാൻ) കുറിച്ച് അൽപ കാര്യങ്ങൾ ഇവിടെ കുറിക്കുവാനായി താത്പര്യപ്പെടുന്നു .

1990 – ൽ മസ്കറ്റിൽ മത്ര എന്ന സ്ഥലത്തു താമസിച്ചു കൊണ്ടിരുന്ന എന്റെ ജേഷ്ഠ സഹോദരൻ പോൾ മാത്യു ന്റെ ഭവനത്തിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത്. അന്ന് ഞങ്ങൾ രണ്ടു പേരും ശുശ്രുഷകന്മാരായിരുന്നില്ല എങ്കിലും അദ്ദേഹം ആദ്യമായിരുന്ന സഭയിൽ ആത്മീയ നേതൃത്വം കൊടുക്കുന്നവരിൽ പ്രധാനപ്പെട്ട ഒരു വ്യക്തി ആയിരുന്നു. പിന്നീടാണ് അറിഞ്ഞത് അദ്ദേഹം ഒമാനിൽ വരുന്നതിനു മുൻപ് ഒരു ശുശ്രുഷകനും അനേകരെ ദൈവസന്നിദിയിലേക്കു കൊണ്ടുവന്ന ഒരു വ്യക്തിയും ആയിരുന്നു എന്ന് .

പിൽക്കാലത്തു അദ്ദേഹം ഒമാനിൽ താൻ ആദ്യം ആയിരുന്ന സഭയിൽ നിന്ന് മാറുകയും ക്രിസ്ത്യൻ ഫൈത് അസംബ്ലി എന്ന സഭ സ്ഥാപിക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ അദ്ദേഹത്തോട് അടുത്ത് ഇടപെട്ടിരുന്ന സഹോദരന്മാരിൽ ഒരാൾ പറഞ്ഞത് രാത്രി യാമങ്ങളിൽ താൻ എഴുന്നേറ്റു ഭിത്തിയോട് കരങ്ങൾ ചേർത്ത് വച്ച് മണിക്കൂറുകൾ ആത്മാക്കളുടെ രക്ഷക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുമായിരുന്നു എന്ന്. ആ പ്രാർത്ഥനയുടെ ഫലം ആണ് പിൽക്കാലത്തു അനേക ആത്മാക്കളെ നേടുവാൻ തനിക്കു സാധിച്ചത് .

ഒരു ഇടയനെക്കാൾ ഉപരിയായി സുവിശേഷകൻ എന്ന നിലയിൽ ക്യാമ്പുകളും ഭവനങ്ങളും ഒകെ സന്ദർശിച്ചു അനേക ആത്മാക്കളെ നേടുകയും മസ്ക്കറ്റിലെ പല പ്രദേശങ്ങളിലും സഭകൾ സ്ഥാപിക്കുവാനും താൻ ഈ ലോകത്തു നിന്നും വേർപെടുന്നത് വരെ ഈ സഭകൾക്കൊക്കെയും ശക്തമായി നേതൃത്വം കൊടുക്കാനും ദൈവം സഹായിച്ചു.

അദ്ദേഹത്തിന്റെ വിയോഗം മസ്ക്കറ്റിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് ഒരു തീരാ നഷ്ടം തന്നെ ആണ് .

വചനത്തിൽ പറയുന്ന പ്രകാരം “ഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചു , വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു അത് നീതിയുള്ള ന്യാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്ക് തരും എന്നുള്ള പ്രത്യാശയോട് താൻ പ്രീയം വച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപെടുവാൻ ദൈവം തന്നെ സഹായിച്ചു.

പ്രീയരെ, വേർപാട് എപ്പോഴും ദുഃഖം തരുന്നത് ആണെങ്കിലും ദൈവമക്കളായ നമുക്ക് ഒരു പ്രത്യാശ ഉണ്ട് ” കർത്താവു താൻ ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗത്തിൽ നിന്നും ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തു എഴുനേൽക്കുകയും ചെയ്യും , പിന്നെ ജീവനോട് ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപെടും” ഈ പ്രത്യാശയാൽ നമ്മുടെ ഉള്ളങ്ങൾ നിറയട്ടെ .

ദുഖത്തിലായിരിക്കുന്ന കർത്താവിന്റെ ദാസിയെയും കുഞ്ഞുങ്ങളെയും അവരുടെ കുടുംബാങ്ങങ്ങളെയും കൂട്ട് സഹോദരങ്ങളെയും സർവശക്തനായ ദൈവം സർവ ആശ്വാസവും സമാധാനവും നൽകി ബലപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് എന്റെയും എന്റെ കുടുംബത്തിന്റെയും, സഭയുടെയും ഹൃദയങ്ങമായ ദുഖവും പ്രത്യാശയും രേഖപെടുത്തുന്നു. ദൈവ കൃപ നമ്മോടെല്ലാവരോടും കൂടെ ഉണ്ടായിരിക്കുമാറാകട്ടെ.

PR. BABU GEORGE MATHEW ( BABUJI)
ASSEMBLIES OF GOD CHURCH IN OMAN

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.