അനുസ്മരണം: തലവടികുഞ്ഞുമോൻ അച്ചായൻ എന്ന മരുഭൂമിലെ അപ്പോസ്തലൻ എൻ്റെ ഓർമ്മകളിലൂടെ… | തോമസ് ഫിലിപ്പ് (റോയി), മസ്കറ്റ്

“നല്ല പോർ പൊരുതി, ഓട്ടം തികച്ചു , വിശ്വസം കാത്തു……….”. എന്ന
പൗലോസിന്റെ വാക്കുകൾക്ക് പൂർണ്ണത വരുത്തി മരുഭൂമിയിലെ അപ്പോസ്തലൻ
വിടവാങ്ങി.
കഴിഞ്ഞ 4 ദശാബ്ദമായി സുവിശേഷത്തിന്റെ തീ ഒമാന്റെ ഒരറ്റം മുതൽ
മറ്റേ അറ്റം വരെ വിശ്രമമില്ലാതെ പടർത്തിയ കുഞ്ഞുമോൻഅച്ചായൻ ( പാസ്റ്റർ
തോമസ് വർഗീസ്) ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
എങ്കിലും അത് ഒരു യാഥാർഥ്യമാകയാൽ അത് ഉൾക്കൊണ്ടുകൊണ്ട് ആ ആത്മ പോരാളിയുടെ
ഓർമക്കു മുമ്പിൽ ഒരു പിടി സ്നേഹ പുഷ്പങ്ങൾ അർപിക്കുന്നു.
പ്രിയ മേരിക്കുട്ടി അമ്മാമ്മേയും, ബ്ലെസി കടുംബം (MUSCAT ),
ബെറ്റിസി കുടുംബം( ഷാർജ ), ബിനോയ്( MUSCAT ) കുടുംബം , എല്ലാവരെയും
കർത്താവ് ആശ്യസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

1994 സെപ്റ്റംബറിൽ ഒരു സാമുദായിക വിശ്വാസി ആയി ഒമാനിൽ എത്തുമ്പോൾ
ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി അതിന്റെ ശൈശവ ദിശയിൽ ആയിരുന്നു. വന്ന
വെള്ളിയാഴ്ച തന്നെ എന്റെ മൂത്ത സഹോദരനും ,സഹോദരിഭർത്താവും ആരാധിക്കുന്ന
സഭയിൽ വെറുതെ പെന്തക്കോസ്തൽ ആരാധന കാണാൻ പോയി. അന്ന് ശ്രവിച്ച
ദൈവവചനവും, സഭാ ശുശ്രൂഷകന്റെ (കുഞ്ഞുമോൻ അച്ചായന്റെ ) സ്നേഹ ഇടപെടലുകളും എന്നെ
വചനം പഠിക്കുവാൻ പ്രേരണ നൽകി. തത്‌ഫലമായി പര പ്രേരണ കൂടാതെ ചില മാസങ്ങൾക്കുള്ളിൽ
വിശ്വസ ജീവിതത്തിലേക്ക് ചുവടു വെക്കുവാൻ സാധിച്ചു. ആ സമയങ്ങളിൽ ദൈവവചനം
പറയുക അല്ലാതെ ഒരിക്കൽ പോലും മറ്റ് കാര്യങ്ങൾ പറഞ്ഞ് ആസ്വദിക്കാൻ
ശ്രെമിച്ചിട്ടില്ല . ആയിടക്ക് എന്നോട് പറഞ്ഞ ഒരുവചനം ഇന്നും എന്റെ
ഓർമയിൽ നിൽക്കുന്നു. ” റോയ് … സത്യം ബോധ്യപ്പെട്ടാൽ പിന്നെ
താമസിക്കരുതെ, അതെ അനുസരിക്കണം”. താമസിക്കാതെ ദൈവദാസന്റെ
(കുഞ്ഞുമോൻഅച്ചായൻ ) കൈക്കിഴിൽ സ്നാനപെട്ട വിശ്വസ ജീവിതം ആരംഭിച്ചു.
പരിശുദ്ധമാ സ്നാനത്തിന്റെ ആവശ്യകത മനസിലാക്കിതരികയും ,അതിനായി ദിനം തോറും
പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.
കൃപയാൽ ആ മഹത് അനുഭവം അനുഭവിപ്പാൻ ഇടയായപ്പോൾ എന്നേക്കാൾ അധികം
സന്തോഷിച്ചു. അതെ സഭയിൽ പ്രസ്താവിച്ച നല്ല ഇടയനെ കണ്ണുനീരോടെ
മാത്രമേ ഓർക്കാൻ കഴിയുന്നോളൂ. ഉപവസിക്കുവാനും ,പ്രാർത്ഥിക്കാനും ,
ആത്മാവിൽ നിറഞ്ഞു അന്യഭാഷയിൽ ദൈവത്തെ ആരാധിക്കുന്നതിനുമുള്ള തന്റെ കൊതി
അടുത്തറിഞ്ഞ വ്യക്തിയാണ് ഞാൻ.
താമസം അടുത്തായിരുന്നതു കൊണ്ട് രാത്രിയാമങ്ങളിൽ ദൈവദാസനോടൊപ്പം പ്രാർത്ഥിക്കുവാൻ അവസരും ലഭിച്ചിരുന്നു.
അതൊരു അനുഗ്രഹം ആയിരുന്നു എന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
ദൈവജനത്തിനുവേണ്ടി ദിവസങ്ങളോളും ഉപവസിക്കുകയും ,
കണ്ണുനീരുടെ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുകയും ചെയുന്ന ഇതുപോലെയുള്ള ഒരു ദൈവദാസനെ(
കുഞ്ഞുമോൻഅച്ചായൻ ) എന്റെ വിശ്വസ ജീവതത്തിൽ കാണാൻ കഴിഞ്ഞിട്ടില്ല .
താല്പരിയവും ,ദൈവകൃപയുമുള്ള സഹോദരന്മാരെ
ശുശ്രുഷ രംഗത്തേക്ക് കൈപിടിച്ചു കൊണ്ടു വരുവാൻ യാതൊരു മടിയും കാണിക്കാത്ത നല്ല ഇടയനാണ് കുഞ്ഞുമോൻഅച്ചായൻ
. ഒമാന്റെ വിവിധ സ്ഥലങ്ങളിൽ സുവിശേഷ വേലയോടെ ബന്ധപ്പെടുത്തി
കൂടെ കൊണ്ടുപോയി ശുശ്രുഷക്കായി അവസരം നൽകിയത് നന്ദിയുള്ള ഹൃദയത്തോടെ
ഓർക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ എന്നെ ദൈവസഭയുടെ ശുശ്രുഷയിൽ മുൻനിരയിൽ എത്തിച്ച വ്യക്തിയാണ്.
1980 ൽ മസ്കറ്റിൽ എത്തിയ
ദൈവ ദാസൻ ഓപിഎ എന്ന ദൈവസഭയുടെ ഭാഗമായി പ്രവർത്തിച്ചു വരികെ , 1992 ൽ
സ്വഭവനത്തിൽ ഒരുദൈവദാസനും ( പാസ്റ്റർ . ഗോപിനാഥൻആചാരി )
ഒരുമിച്ചു പ്രാത്ഥിക്കുമ്പോൾ ദൈവം നൽകിയ ഒരു ആലോചനയാണ് സിഫ്എ എന്ന
സഭയുടെതുടക്കം. ” ഞാൻ നിന്നോട് കൂടെ ഉണ്ട് , ആരും നിന്നെ കൈയേറ്റം
ചെയ്യുകയില്ല , ഈ പട്ടണത്തിൽ എനിക്കുള്ള ജനം ഉണ്ട്. അപ്പോസ്തല പ്രവർത്തി 18 :10 “. ഈ ആലോചന
അനുസരിച്ച തന്നോടെ കൂടെ ഉണ്ടായിരുന്ന എൻ്റെ ബ്രദർ ഇൻലോ (മാമ്മൻവിജി
)ചേർന്ന് പ്രാർത്ഥിച്ചു ആരംഭിച്ചതാണ് ദൈവ സഭയുടെ തുടക്കം. ഇന്നു ഒമാനിലും
,നോർത്ത് ഇന്ത്യയുടെ പലഭാഗത്തും പടർന്നു പന്തലിച്ചു നിൽക്കുവാൻ ദൈവം
ഇടയാക്കി. ഈ വളർച്ചക്കു പിന്നിൽ തലവടികുഞ്ഞുമോൻ എന്ന ദൈവദാസന്റെ
കണ്ണുനീരും, ദീർഘ വീക്ഷണവും മാത്രമാണ്.
തന്റെ ഭൗതിക ജോലി വിട്ട് പൂർണസമയം സുവിശേഷവേലക്കായ് തീരുമാനിച്ച ്ചദിവസങ്ങൾ,
കൂടാതെ സുഗമമായ സുവിശേഷവേലക്കായി തൻെറ സഹധർമണിയുടെ മിനിസ്ട്രി
ഓഫ് ഹെൽത്തിലെ ജോലി കൂടി രാജിവച്ചു മുന്നോട്ട് കാലു വച്ചപ്പോൾ , ഞാൻ
പോലും വിചാരിച്ചു കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകുമെന്ന്.
എന്നാൽ തലമുറകൾ ഇന്ന്അനുഗ്രഹിക്കപ്പെട്ട അനുഭവങ്ങളിലൂടെ മുന്നേറുന്നത്കാണുമ്പൊൾ അറിയാതെ ആ വലിയ മനുഷ്യന്റെ
ഓർമകൾക്ക് മുന്നിൽ തലകുനിച്ചു പോകുന്നു. ദൈവത്തിനു വേണ്ടിനിന്നു കൊടുത്താൽ
ദൈവം മാനിക്കുമെന്നെ ലോകത്തിനു കാട്ടിക്കൊടുത്ത ദൈവപുരുഷൻ.
എഴുതുവാൻ ഒത്തിരിയുണ്ടെങ്കിലും കൈകളിൽ എവിടയോ ഒരു വിറയൽ വന്നതുപോലെ.
അഥിതിസൽക്കാരത്തിനും, ആതുര സേവനത്തിനും എന്നും മുന്നിൽ നിന്ന ആ ദൈവ
മനുഷ്യൻ നിത്യ വിശ്രമത്തിനായി തന്റെ പിതാവിന്റെ
സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ആ നിത്യതയുടെ തീരത്ത് കാണാം എന്നുള്ള പ്രത്യാശയോടെ എൻ്റെ ഓർമകൾക്ക് ഞാൻ വിരാമം കുറിക്കുകയാണ്.

ചില പ്രതേക സാഹചര്യത്തിൽ സി ഫ് എ വിട്ട് ഓ പി എയിൽ ചേർന്നപ്പോൾ അതിന്റെ
പരിഭവും പരസ്യമായി പ്രകടിപ്പിക്കുവാൻ മടി കാണിച്ചില്ല. എന്നാൽ
WIN INDIA MISSION ന്റെ പ്രോഗ്രാമിനോട് ബന്ധത്തിൽ ദൈവ ദാസിന്റെ ഭവനത്തിൽ
പോകുകയും അതിലൂടെ അ സ്നേഹബന്ധം തിരിച്ചു ലഭിക്കുകയും അതെ മെയ് 7 വരെ
സൂഷിക്കാൻ കഴിഞ്ഞു എന്നത് എന്റെ മനസിന് ബലം നൽകുന്നു.
റോയ് ……. എന്ന സ്നേഹത്തോടെ ഉള്ള ആ നീട്ടിയ വിളി കാതുകളിൽ എപ്പോഴും
മുഴങ്ങി കൊടിരിക്കുന്നു . ഒരു ആത്മബലമായി ,ഒരു പ്രചോദനമായി, ദൈവ വിളിയുടെ
പാതയിലൂടെ നടക്കാനുള്ള ആഹ്വാനമായി
എന്നും മുഴങ്ങി കൊണ്ടിരിക്കണമേ എന്ന പ്രാർത്ഥനയോടും ,മാർഗ ദർശിയായ
ആ ദൈവദാസന്റെ ഓർമ്മക്ക് മുമ്പിൽ ഒരു പിടി സ്നേഹപുഷ്പ്പങ്ങൾ അർപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.