അനുസ്മരണം: നല്ല ഓട്ടമോടി വിജയം കൈവരിച്ച് നിത്യതയിൽ കരേറിപ്പോയ പാ. തോമസ് വർഗീസ്സ് എന്ന തലവടി കുഞ്ഞുമോൻ പാസ്റ്റർ | പാസ്റ്റർ വി. ജി. മാമ്മൻ

സലാലയിൽ ജോലി ചെയ്തുവരവേ 1987 ൽ എനിക്ക് ലഭിച്ച ട്രാൻസ്ഫർ നിമിത്തം മസകറ്റിൽ വന്നപ്പോൾ വിശ്വസികളുടെ കൂട്ടത്തിൽ ഞാൻ കണ്ടുമുട്ടുന്ന രണ്ടാമത്തെ വ്യക്തിയാണ് Pr. തോമസ് വർഗീസ്. അദ്ദേഹം അന്ന് O P A സഭയിലെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു. ഞങ്ങൾ കണ്ട നാൾ മുതൽ മിക്കവാറും തൻ്റെ ഭവനത്തിൽ പോയി പ്രാത്ഥനയിൽ സഹകരിച്ചത് നന്ദിയോട് ഓർക്കുന്നു. അദ്ദേഹത്തെ ആദ്യമായി കാണുമ്പോൾ ഞാൻ വിശ്വാസത്തിലല്ല.
1988 ൽ സ്നാനപ്പെട്ട ശേഷം ബഹുമാന്യ ദൈവദാസനോടൊപ്പം ക്യാമ്പുകൾ സന്ദർശിച്ച് സുവിശേഷം അറിയിക്കുന്നതിനും, രാത്രിയിൽ നടക്കുന്ന ഭവന പ്രാർത്ഥനകളിൽ സംബന്ധിക്കുന്നതിനും ദൈവം അവസരം നൽകിയിട്ടുണ്ട്. കുറേനാൾ പിന്നിട്ട ശേഷം തനിക്ക് ഉണ്ടായ ദർശനത്തിന്റെ അടിസ്ഥാനത്തിൽ 1992 ൽ തൻ്റെ ഭവനത്തിൽ ഒരു ചെറിയ കൂടി വരവ് ആരംഭിച്ചു. “ഈ പട്ടണത്തിൽ എനിക്ക് വളരെ ജനം ഉണ്ട് ” എന്ന മക്കദോന്യ വിളിയാണ് അതിന് ആധാരം. ആ കൂട്ടായ്മയിൽ ഞാനും കുടുംബവും അദ്ദേഹത്താടൊപ്പം ഉണ്ടായിരുന്നു. അന്ന് മുതൽ 2018 വരെ കർത്താവിൻ്റെ ദാസനോട് ചേർന്ന് ആത്മിക ഭൗതിക വിഷയത്തിൽ സഹകരിക്കാൻ സാധിച്ചത് നന്ദിയോട് ഈ സമയത്ത് ഓർക്കുന്നു. പിന്നീട് ബെഹല എന്ന സ്ഥലത്ത് ഒരു കൂടി വരവ് ആരംഭിക്കുകയും, അവിടുത്തെ ശുശ്രൂഷ എന്നെ ഏലിപ്പിക്കുകയും ചെയ്തു. അങ്ങനെ അനേകർ അവിടെ സനാനപ്പെടുകയും കർത്താവിനായ് സമ്മർപ്പിക്കുകയും ചെയ്തു. പിന്നത്തേതിൽ സഭ ഓർഡിനേഷൻ നൽകി BEHALA സഭയുടെ പാസ്റ്ററായും Ghala സഭയുടെ അസിസ്റ്റന്റ് പാസ്റ്ററായും എന്നെ നിയമിച്ചു. 2018 ൽ ഒമാനിൽ നിന്ന് നാട്ടിൽ വന്ന ശേഷവും കർത്താവിൻ്റെ ദാസനുമായി ആത്മിക ബന്ധം പുലർത്തുവാനും ദൈവം സഹയിച്ചു.

ഒമാനിൽ തന്നോടൊപ്പം ആരാധിച്ച്, ശേഷം നാട്ടിലേക്കു മടങ്ങിയവർക്കായി Ex – CFA മീറ്റിംഗ് സംഘടിപ്പിക്കുന്നതിന് അദ്ദേഹം തീരുമാനം എടുത്തു. അതിൻ്റെ ആദ്യ മീറ്റിംഗ് കഴിഞ്ഞ വർഷം നടത്തപ്പെട്ടു. ഈ വർഷം ജൂണിൽ അടുത്ത മീറ്റിംഗ് നടത്തണമെന്ന് ആഗ്രഹിച്ചിരിക്കെയാണ് കർത്താവിൻ്റെ ദാസൻ താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട വിവരം അറിഞ്ഞത്.
ദൈവദാസന്റെ വിയോഗത്തിൽ ദുഃഖത്തിൽ ആയിരിക്കുന്ന വാൽസല്യ കുടുംബത്തെയും സഭയെയും ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എൻ്റെയും എന്റെ കുടുംബത്തിൻ്റെയും എല്ലാവിധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. സർവ്വശക്തൻ എല്ലാവരെയും അശ്വസിപ്പിക്കട്ടെ…..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.