അനുസ്മരണം: ധീരനായ ക്രിസ്തിയ പോരാളി | ജോർജ് കെ. ശാമുവേൽ

 

എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവും ആകുന്നു എന്നുള്ള പൗലോസിന്റെ ലേഖന ഭാഗം നിത്യതയിൽ പ്രവേശിച്ച പാസ്‌റ്റർ തോമസ് വർഗീസിനോടുള്ള ബന്ധത്തിൽ ഞാൻ ഓർത്തു പോകുന്നു. അദ്ദേഹവുമായി 40 വർഷത്തെ തികഞ്ഞ സ്നേഹവും സൗഹൃദവും എനിക്കും എന്റെ കുടുംബത്തിനും ഉണ്ട് .
ആരംഭ കാലത്തെ 10 വർഷം ഓ.പി.എൽ ആയിരുന്നപ്പോൾ ഒരുമിച്ച്‌ ദൈവത്തെ ആരാധിക്കുവാനും, കൂട്ടായ്മ ആചരിക്കുവാനും സാധിച്ചിട്ടുണ്ട്.
കർത്താവിനോടുള്ള തന്റെ അമിത സ്‌നേഹവും, അനേകരെ കർത്താവിലേക്ക് കൊണ്ട്
വരണമെന്നുള്ള തന്റെ ആത്മീയ തീഷ്ണതയും ആ കാലഘട്ടത്തിൽ ഞാൻ ദർശിച്ചിട്ടുണ്ട്. അതുനിമിത്തും ആ ദർശനം മുന്നോട്ടു കൊണ്ടുപോകാൻ സി.ഫ്.
എ എന്ന സഭ സ്ഥാപിക്കുവാൻ ഇടയായി. അദ്ദേഹം ലോകത്തോട് യാത്ര പറയുമ്പോൾ
ഒമാനിൽ അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടയ്മ രൂപപെടുത്തുവാൻ സാധിച്ചു എന്നത് സുസ്ത്യർഹമായ ഒരു കാര്യമാണ്. മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ പ്രസിഡന്റ്
എന്ന നിലയിൽ , ഞാൻ ക്ഷണിക്കുമ്പോളെല്ലാം വന്ന് അനുഗ്രഹിക്ക പെട്ട
സന്ദേശങ്ങൾ നൽകുകയും , സാമ്പത്തികമായി സഹായിക്കുകയും ചെയിതിട്ടുണ്ട്.

നഷ്ടമായാതെ ഒരു ധീര ക്രിസ്തിയ പോരാളിയെയാണ്. ദാനിയേൽ 12 : 3
(ബുദ്ധിമാൻമാർ ആകാശ മണ്ഡലത്തിലെ പ്രഭ പോലെയും , പലരെയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെപോലെയും എന്നും എന്നേക്കും പ്രകാശിക്കും). സഹധർമ്മിണിക്കും, എല്ലാ കുടുംബ അംഗങ്ങൾക്കും ,
പ്രത്യകിച്ചും സഭാ വിശ്വസികൾക്കും എന്റെയും, എന്റെ കുടുംബത്തിൻന്റെയും, എം.
സി.സിയുടെയും പേരിലുള്ള ആശ്വസ സന്ദേശം അറിയിക്കുന്നു.

എന്ന് ക്രിസ്തുവിൽ സഹോദരൻ
ജോർജ് കെ.ശാമുവേൽ
പ്രസിഡന്റ് എം സി സി ഒമാൻ,
EX സെക്രട്ടറി ഓ പി എ .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.