190-ൽ പരം രാജ്യങ്ങളിലെ ശ്രോതാക്കളുമായി റാഫാ റേഡിയോ അനുഗ്രഹീതമായ ഏഴാം വർഷത്തിലേക്ക്
റാഫാ റേഡിയോ ഇപ്പോൾ Amazon Alexa യിലും Android Auto യിലും...
ലണ്ടൻ (UK): ചുരുങ്ങിയ കാലംകൊണ്ട് ക്രൈസ്തവ സമൂഹത്തിൽ സംഗീത പ്രേമികൾക്ക് സുപരിചിതമായ നാമമാണ് റാഫാ റേഡിയോ. ക്രൈസ്തവ എഴുത്തുപുരയുടെ സഹോദര പ്രവർത്തനമായ റാഫാ റേഡിയോ ആരംഭിച്ചിട്ട് 6 വർഷം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 6 വർഷവും ശ്രോതാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ 190ൽ പരം രാജ്യങ്ങളിൽ റാഫാ റേഡിയോയ്ക്ക് ശ്രോതാക്കളുണ്ട്. സംപ്രക്ഷേപണത്തിലുള്ള മികച്ച നിലവാരമാണ് റാഫയെ വേറിട്ട് നിർത്തുന്ന ഘടകം. മനുഷ്യ മനസ്സിന് കുളിർമ്മയേകുന്നതും എന്നും നവചൈതന്യം പകരുന്നതുമായ 10,000 ൽ പരം അനുഗ്രഹീത ആത്മീയ ഗാനങ്ങളുടെ വലിയൊരു ശേഖരം തന്നെ റാഫയ്ക്കുള്ളതിനാൽ റാഫാ റേഡിയോയിലെ ഗാനങ്ങൾ ശ്രവിക്കുന്നവർക്കു ആവർത്തന വിരസത തെല്ലും തോന്നുകയില്ല. ആ ശേഖരം അനുദിനം വളർന്നു കൊണ്ടേയിരിക്കുന്നു. റാഫാ റേഡിയോയിലൂടെയുള്ള ഗാനങ്ങൾ ലോകത്തിന്റെ ഏത് കോണിലും ഏതു സമയത്തും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലയളവിൽ വീടുകളിൽ ആയിരുന്ന അനേകായിരങ്ങൾ ലോക്ഡൗണിന്റെ വിരസതയകറ്റാൻ റാഫാ റേഡിയോയെ ആശ്രയിച്ചിരുന്നു എന്നത് അഭിമാനകരമായ നേട്ടമായി കാണുന്നതായി മാനേജിങ് ഡയറക്ടർ ഷൈജു മാത്യു ലണ്ടനിൽ പറഞ്ഞു
മലയാളത്തിൽ മറ്റൊരു റേഡിയോയ്ക്കും അവകാശപ്പെടാനില്ലാത്തവിധമുള്ള പുതിയ നേട്ടമാണ് 2021ൽ റാഫാ കൈവരിച്ചത്. പുതുതലമുറ വാഹനങ്ങളിൽ അനായാസം ശ്രവിക്കുന്നതിനായി ആൻഡ്രോയിഡ് ഓട്ടോ സാങ്കേതിക വിദ്യയിലേക്കും റാഫാ ചുവടുവച്ചു. ആപ്പിൾ കാർ പ്ലേയും ഉടൻ ലഭ്യമായിത്തുടങ്ങുന്നതാണ്. അതോടൊപ്പം Amazon വിപണിയിൽ ഇറക്കിയിരിക്കുന്നതും ഇപ്പോൾ ഏവർക്കും സുപരിചിതമായ alexa ഉപകരണങ്ങളിൽ റാഫാ റേഡിയോ ലഭ്യമാകേണ്ടതിനായി സ്വന്തമായി ‘alexa skill’ വികസിപ്പിച്ചെടുത്ത് റാഫാ കാലത്തിനൊപ്പം സഞ്ചരിച്ചു വേറിട്ട് നിൽക്കുന്നു. ഇപ്പോൾ ‘Alexa, Open Rafa Radio’ എന്ന ഒറ്റ ശബ്ദ സന്ദേശത്തിൽ ലോകത്തെവിടെയുമുള്ള alexa ഉപകരണങ്ങളിൽ റാഫാ റേഡിയോ പാടിത്തുടങ്ങുകയായ്.
അപ്പോൾ തന്നെ ആപ്പിൾ iOS ഉപഭോക്താക്കൾക്കു ആപ്പ് സ്റ്റോറിലും, Android ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും റാഫാ റേഡിയോ ആപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്ത് തികച്ചും സൗജന്യമായി ആസ്വദിക്കാവുന്നതാണ്. കൂടാതെ റാഫയുടെ വെബ്സൈറ്റ് ആയ http://www.rafaradio.com -ൽ കൂടിയും ഗാനങ്ങൾ ശ്രവിക്കുവാൻ സാധിക്കും. പ്രമുഖമായ എല്ലാ റേഡിയോ അപ്പ്ലിക്കേഷനുകളിലും റാഫാ റേഡിയോ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോൾത്തന്നെ ലോകോത്തര ബ്രാൻഡായ BOSE ന്റെ എല്ലാ ഹോം എന്റർടൈൻമെന്റ് ഉപകരണങ്ങളിലും റാഫാ റേഡിയോ ഇന്റഗ്രേറ്റ് ചെയ്താണ് വിപണിയിൽ ലഭ്യമാകുന്നത്.
2021 ൽ റാഫാ ആരംഭിച്ച മറ്റൊരു സംരംഭമാണ് റാഫാ ബൈബിൾ റേഡിയോ. അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്തീയ സംഘടനയായ ‘Faith Comes by Hearing’ യുമായി ചേർന്ന്കൊണ്ട് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ലളിതവും സുന്ദരവുമായി ബൈബിൾ ശ്രവിക്കുവാൻ കഴിയുന്ന ‘Dramatised Audio Bible’ റേഡിയോയിൽ കൂടി ശ്രോതാക്കൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും ബൈബിൾ ശ്രവിക്കുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് റാഫാ റേഡിയോ വെബ്സൈറ്റ് സന്ദർശിക്കുക.
90 ൽ പരം പുതിയ വീഡിയോ ഗാനങ്ങൾ ഈ കാലയളവിനുള്ളിൽ റാഫാ മീഡിയ നിർമ്മിച്ച് സോഷ്യൽ മീഡിയയിലും റാഫയുടെ യൂട്യൂബ് ചാനൽ വഴിയും ഫെയ്സ്ബുക്ക് പേജിലൂടെയും പുറത്തിറക്കിക്കഴിഞ്ഞു. സാമ്പത്തിക നേട്ടത്തിനായി റാഫാ ഒരിക്കലും ഗാനങ്ങൾ നിർമ്മിക്കാറില്ല. റാഫയുടെ ഗാനങ്ങൾക്കു യൂട്യുബിലും ഫേസ്ബുക്കിലും മികച്ച പ്രതികരണമാണ് ശ്രോതാക്കളിൽ നിന്നും അനുദിനം ലഭിക്കാറുള്ളത്. ക്രൈസ്തവ സമൂഹത്തിലെ ജനപ്രിയ ടെലിവിഷൻ ചാനലുകളായ ഹാർവെസ്റ് ടി.വി, പവർവിഷൻ ടി.വി, എന്നീ ചാനലുകൾ വഴി സ്ഥിരമായി റാഫയുടെ ഗാനങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനായി റാഫയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
എബിൻ അലക്സ്, അനിഷ് തങ്കച്ചൻ, ജെറ്റ്സൻ സണ്ണി എന്നിവരാണ് റാഫാ മീഡിയയുടെ മറ്റ് അണിയറ ശില്പികൾ.
അനുഗ്രഹിതമായ ഏഴാം വർഷത്തിലേക്കു കടക്കുന്ന റാഫാ മീഡിയയ്ക്കു ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!