ഇന്നത്തെ ചിന്ത : നാശത്തിന്റെ വിലാപം | ജെ.പി വെണ്ണിക്കുളം

വിലാപങ്ങൾ 1:1ൽ ഇങ്ങനെ വായിക്കുന്നു: “അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ?”

ബാബിലോണിന്റെ ആക്രമണത്താൽ ശൂന്യമാക്കപ്പെട്ട യെരൂശലേമിന്റെ അവസ്ഥയാണ് ഇവിടെ വിവരിക്കുന്നത്. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീയെപ്പോലെയും അടിമയായിത്തീർന്ന രാജകുമാരിയെപ്പോലെയും അവൾ ആയിത്തീർന്നു എന്നു ഇവിടെ വായിക്കുന്നു. അവളുടെ പതനത്തിന് കാരണം അവളുടെ പാപമായിരുന്നു. വിശുദ്ധമായി സൂക്ഷിക്കപ്പെടേണ്ട ദേവാലയം ബാബിലോന്യർ അശുദ്ധമാക്കി. അവിടെ ഉണ്ടായിരുന്ന സകല നിക്ഷേപങ്ങളും കൊള്ളയടിക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തു (വാക്യം 10). ദൈവം അവരെ കൈവിട്ടു എന്നതിന്റെ തെളിവായിരുന്നു അത്. ഇതു നിമിത്തം രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നുഎന്നു രണ്ടാം വാക്യത്തിലും കാണാം. പ്രിയരെ, ഇന്നും മനുഷ്യർ ഇങ്ങനെയാണ്. ദൈവത്തെ മറന്നു ജീവിക്കുമ്പോൾ അവർ ഓർക്കുന്നില്ല ഒരിക്കൽ കരയേണ്ടി വരുമെന്ന്. മാത്രമല്ല അവർ ഓരോ ദിവസവും ദൈവത്തിൽ നിന്നു അകലുകയായിരുന്നു. അകലുംതോറും വിശുദ്ധിയും വേർപാടും നഷ്ടപ്പെടും. മടങ്ങിവരവിനുള്ള സൂചനകൾ മുന്നറിയിപ്പുകളായി കണക്കാക്കിയില്ലെങ്കിൽ അതൊരു വൻ വിപത്തിൽ ചെന്നു അവസാനിച്ചേക്കാം എന്നു മറക്കാതിരിക്കുക.

ധ്യാനം: വിലാപങ്ങൾ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.