ഇന്നത്തെ ചിന്ത : എല്ലാം തലവിധി എന്നു പറയുന്നവരോട്…| ജെ.പി വെണ്ണിക്കുളം

ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം തലവിധി എന്നു പറയുന്നവർ ധാരാളമാണ്. എല്ലാ മേഖലകളിലും ഇത്തരക്കാരെ കാണാം. ഇതു കാരണം ഭൗതീകമായ ഒരുകാര്യത്തിലും കാഴ്ചപ്പാടില്ലാത്തവരായി ഇവർ മാറുന്നു. എല്ലാം എന്റെ വിധി എന്നു പറഞ്ഞു ഇവർ ആശ്വസിക്കും. ഇങ്ങനെ ചിന്തിക്കുന്നവർ പിന്നെ എന്തിനാണ് രാവും പകലുമില്ലാതെ അധ്വാനിക്കുന്നത്? ദൈവാശ്രയമില്ലാത്തതാണ് ഈ ശൂന്യതയ്ക്കും നിരാശയ്ക്കും കാരണമാകുന്നത്. നമുക്ക് മറുപടി ലഭിക്കാത്ത പല ചോദ്യങ്ങളും കണ്ടേക്കാം. ഒന്നോർക്കുക, പലതിനും മറുപടി കിട്ടാതെ പോകുന്നതിന്റെ കാരണം ദൈവത്തിന്റെ വലിമയെ നാം കൂടുതൽ മനസിലാക്കാൻ വേണ്ടിയാണ്. മാത്രമല്ല, നാം നിസ്സാരന്മാർ എന്നു ബോധ്യപ്പെടേണ്ടതിനും.

ധ്യാനം: സഭാപ്രസംഗി 6

ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading