കവിത: ദൈവമേ നിൻമുൻപിൽ… | രാജൻ പെണ്ണുക്കര

പണ്ഡിതനിന്നെവിടെ
പാമരനിന്നെവിടെ
ഉന്നതനിന്നെവിടെ
ഉയർന്നവനിന്നെവിടെ
സമ്പന്നനിന്നെവിടെ
സാധുക്കളിന്നെവിടെ
ലോകമേ നിൻമുന്പിൽ
ഏവരും ഇന്നുസമം…..

ആരവാരമിന്നില്ല
ആറാട്ടുകളിന്നില്ല
കൊട്ടുകൾ ഇന്നില്ല
പാട്ടുകളിന്നില്ല
ആഘോഷങ്ങളിന്നില്ല വിലാപയാത്രകളിന്നില്ല
എല്ലാം ഇന്നൊരു
പേരിനു മാത്രം….

കൊട്ടാരങ്ങളില്ല
കൊട്ടിലുകളില്ല
ഒരു നോക്ക് കാണാൻ
അയൽക്കാരുമില്ല
തിക്കുകൾ വേണ്ട
തിരക്കുകൾ വേണ്ട
ആരും വരേണ്ടെന്ന്
അച്ചനുംമൊതി….

പള്ളികൾ ശൂന്യം
ശവകോട്ട ശൂന്യം
ബന്ധുക്കളോ ഇന്നു
പേരിനുമാത്രം.
സർബത്തുവേണ്ട
പൊതിയിന്നുവേണ്ട
ജലപാനങ്ങളിന്നു
വീട്ടിലെമാത്രം….

ശവമൊന്നു വെച്ചാൽ
വീടും പള്ളിയും
കഴുകി കളയാൻ
ഒരുകൂട്ടരോതുന്നു
അയ്യോ എന്തോരു ശുദ്ധി
പുറമെ നാംകാണുന്നു
നിൻ അകതാരിൽ ശുദ്ധി
ദൈവവും കാണുന്നു

പാർലറും വേണ്ട
ആർഭാടം വേണ്ട
അഹങ്കാരമില്ല
ഇന്ന്അലങ്കാരമില്ല
വേദികളോയിന്നു
ശൂന്യമേശൂന്യം
പാതിരികളോയിന്നു
പേരിനും മാത്രം…..

പൂക്കളമില്ല
ഇന്ന്പൂമെത്തയില്ല
പന്തലുമില്ല
പന്തിയിലിരിക്കാനാളുമേയില്ല
ഡ്രോണുകളില്ല
സെൽഫികളില്ല
സ്റ്റേജിലിരിക്കാൻ
അതിഥികളില്ല……

കല്യാണ ശാലയിൽ
ആളുകൾ ഇല്ല
കല്യാണ സദ്യയിൽ
അടിപിടിയില്ല
വിഭവങ്ങൾ അധികം
വേറൊന്നും വേണ്ട
എല്ലാം അങ്ങു
പേരിനുമാത്രം…..

സൂത്രങ്ങളുണ്ട്
ആസൂത്രണമുണ്ട്
സ്തോത്രമൊ ഒട്ടും
നാവിന്മേലില്ല
ആട്ടങ്ങളുണ്ട്
ചാട്ടങ്ങളുണ്ട്
എല്ലാമൊ ഇന്നു
സൂംമിലും മാത്രം…….

ആത്മീകമുണ്ട്
എന്നാൽ ആത്മീകരില്ല
എല്ലാമിന്നൊരു
പ്രഹസനം മാത്രം
കുറ്റങ്ങളുണ്ട്
എന്നാൽ കുറ്റബോധമില്ല
എല്ലായിടത്തും
സ്വയനീതി മാത്രം……

ആയിരമായിരം
ആളുകൾ വേണ്ടാ
ബന്ധുക്കളോ ഇന്നു
പത്തുപേർ മാത്രം
കാണുന്നു സകലതും
ഓൺലൈനിൽ മാത്രം
എല്ലത്തിനും ഹേതു
അവനവൻ മാത്രം….

(രാജൻ പെണ്ണുക്കര)
വസായ് റോഡ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.