ഭാവന: കൊറോണയുടെ അനുഭവസാക്ഷ്യം | ചിപ്പി ജോമോൻ ,കോട്ടയം

ഞാനാണ് കൊറോണ എനിക്ക് ഒട്ടും വലിപ്പമില്ല.വെറും 01 micron എന്റെ പേര് കേൾക്കുന്നത് തന്നെ ഇന്ന് ഈ ലോകത്തിനു ഒരു പേടി സ്വപ്നമാണ്.എല്ലാവരും ഒരേ മനസ്സോടെ കൂടെ എന്നെ പ്രാകി ഓടിക്കുവാനാണ് നോക്കുന്നത്.ഞാൻ വന്നതോടെ കൂടെ എല്ലാവരും ഇന്ന് വീട് എന്ന തടങ്കലിൽ അടയ്ക്കപ്പെട്ട ഒരു അവസ്ഥയാണ്.
ആദ്യം ഞാൻ കാലുകുത്തിയത് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കു തെളിയിച്ചവരായ ചൈനക്കാരുടെ അടുക്കലാണ്.എന്റമ്മോ ഞാൻ പേടിച്ചുപോയി അവരുടെ ഭക്ഷണ ശൈലി കണ്ടിട്ട്.അവർ എന്തിനെയൊക്കെയാണ് കഴിക്കുന്നത്? പല്ലി,എലി,പാമ്പ്,അമ്പോ എന്തൊക്കെയാണ്…കണ്ടിട്ട് അറപ്പുവരുന്നു.
അപ്പോൾ ഞാൻ ചിന്തിച്ചു ഇവിടെനിന്നു തന്നെ തുടങ്ങാമെന്ന് .ഞാൻ ചെന്ന പാടെ തിരക്കേറിയ സ്ഥലങ്ങൾ എല്ലാം നിർജ്ജനമായി.

അടുത്തത് ഞാൻ ചെന്നത് വിശുദ്ധന്മാരെയും പുണ്യവാളന്മാരെയും കൊണ്ട് തട്ടിട്ട് നടക്കാൻ പറ്റാത്ത ഇറ്റലി എന്ന രാജ്യത്താണ്.എന്റമ്മോ എന്തുമാത്രം വിശുദ്ധന്മാരെയാണ് ഇവിടെ വഴിച്ചിരിക്കുന്നത് ?എന്തിനേറെ എന്റെ പേരിലുള്ള ഒരു വിശുദ്ധയും ഇവിടെ ഉണ്ടെന്ന് st.corona.അവരോട് പ്രാർത്ഥിച്ചാൽ ഏതു മഹാവ്യാധിയും മാറുമെന്ന്.എന്നാൽ പിന്നെ ഈ മനുഷ്യ ദൈവത്തിന് എന്നെ ഓടിക്കാൻ കഴിയുമോ എന്നറിയാൻ ഞാൻ പരക്കെ വ്യാപിച്ചു.അവർക്കു എന്നെ ഓടിക്കാൻ പോയിട്ട് തൊടാൻ പോലും കഴിഞ്ഞില്ല.
ഞാൻ അങ്ങോട്ട് കയറുന്നതിനു മുൻപേ ഞാൻ കണ്ടു’എന്റെ മക്കൾ യൂറോപ്യൻ രാജ്യങ്ങളാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്ന മാതാപിതാക്കളെ’ യൂറോപ്യൻ രാജ്യങ്ങളിൽ മക്കൾ എത്തിയാൽ അവർ സ്വർഗ്ഗത്തിലെത്തിയതിന് തുല്യമായിരുന്നു പല മാതാപിതാക്കൾക്കും.എന്നാൽ പിന്നെ മാതാപിതാക്കളുടെ തെറ്റിദ്ധാരണ മാറ്റിയേക്കാമെന്നു കരുതി സ്പെയിൻ,ഫ്രാൻസ്,യു.കെ,തുടങ്ങിയ രാജ്യങ്ങളിൽ കൂടെ ഞാൻ ഒന്ന് എത്തി നോക്കി.

പിന്നെ ഞാൻ എത്തിയത് ഡോളർ ഇട്ട് അമ്മാനമാടുന്ന അമേരിക്ക എന്ന സമ്പന്ന രാജ്യത്തേക്കാണ്.അവിടെ ചെന്നപ്പോൾ അവിടുത്തേ ഭരണകർത്താവ് എന്നെ വെല്ലുവിളിക്കുന്നതായി കണ്ടു.എന്നെ സൃഷ്‌ടിച്ച ദൈവത്തെ പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്ന ആ ജനതയെ കണ്ടപ്പോൾ എനിക്ക് അവർക്കിട്ട് ഒരു പണി കൊടുക്കാമെന്ന് തോന്നി,അതുപോലെ തന്നെ ദൈവം ആരാണെന്ന് തെളിയിക്കണമെന്നും തോന്നി.പബ്ബിലും,ക്ലെമ്പിലും സാത്താന്യരാധനയിലും മ്ലേച്ചമായി തിമിർത്താടുന്ന യുവജനങ്ങളെ ഞാൻ കണ്ടു.
എന്നാൽ അവരെ വീട്ടിൽ എങ്ങനെ ഇരുത്താമെന്നു ചിന്തിച്ച് ഞാൻ മറ്റുരാജ്യങ്ങളിൽ കൊടുത്തതിനെക്കാൾ ഇരട്ടി പണി കൊടുത്തു.പിന്നെ ഞാൻ എങ്ങും നോക്കാതെ ഇരുന്നൂറിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു.

പിന്നെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലേക്കാണ് വണ്ടി ഇറങ്ങിയത്.
ആ ദേശത്തു പ്രാർത്ഥിക്കുന്നവരെ കണ്ടു അതുപോലെ അവരെ കളിയാക്കുന്ന കുറെ സിനിമക്കാരെയും കുറെ യുക്‌തിവാദികളെയും കണ്ടു.കോടികൾ മുടക്കി കല്യാണം നടത്തിയവർക്ക്‌ വെറും 5 പേരെ വച്ച് കല്യാണം നടത്താനും,ശവസംസ്കാരത്തിൽ മരിച്ചവരെ കുറിച്ച് മണിക്കൂറുകൾ പൊങ്ങച്ചം പറഞ്ഞവരും ഇപ്പോൾ വെറും 25 പേരെ വച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ശവസംസ്‌കാരം നടത്താനും ഞാൻ പഠിപ്പിച്ചു.
പിന്നെ പള്ളി തർക്കകാരെയും,സെമിത്തേരിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുന്നവരെയും,സ്ഥാനമാനങ്ങൾക്കുവേണ്ടി കോടതിയിൽ കേസ് കളിക്കുന്ന ആത്മീയ നേതാക്കന്മാരെയും,സ്റ്റേജുകളിൽ ഘോര ഘോരം പ്രസംഗിക്കുകയും,ധാർമിക ജീവിതത്തിൽ പരാജയപ്പെടുകയും
ചെയ്യുന്ന ജനപ്രീയ പ്രസംഗകരേയും അവരെ പിൻ താങ്ങുന്ന ഫാൻസ്‌ അസോസിയേഷനെയും കണ്ടു ഞാൻ ഞെട്ടിത്തരിച്ചുപോയി.എന്റെ സൃഷ്‌ടാവിനെ പ്രസംഗിക്കാൻ അവസരം കൊടുത്തിട്ടും,കോമഡിപ്പോലെ സുവിശേഷ പ്രസംഗത്തെ മാറ്റിയവരെയും വീട്ടിൽ ഇരുത്തുവാൻ ഞാൻ തീരുമാനിച്ചു.

എന്നെക്കാളും ചെറിയ രോഗങ്ങളുടെ പേര് പറഞ്ഞു തട്ടിപ്പ് നടത്തിയ രോഗശാന്തിക്കാരെയും ഞാൻ വീട്ടിലിരുത്തി.
ഞാൻ വരുന്നതിനു മുൻപേ യുവജനങ്ങളെ കുടുംബപ്രാർത്ഥനയിൽ കിട്ടാനില്ലായിരുന്നു.അവർ പുറത്തുപോയി സുഹൃത്തുക്കളുമായി സമയം ചെലവഴിച്ചിരുന്നു.എന്നാൽ ഇപ്പോൾ എന്നെ പേടിച്ചു ഭവനത്തിൽ തന്നെ ഇരിക്കുന്നുണ്ട്.നേരത്തെ നിസ്സാര കാര്യങ്ങൾക്കുവേണ്ടി സഭായോഗവും പള്ളിയും മുടക്കിയവർക്ക് ഇന്നൊരു സഭായോഗം/പ്രസംഗം ഇവയൊക്കെ കേൾക്കുവാൻ കൊതിയാവുകയാണെന്ന് തമ്മിൽ പറയുതുന്നതു ഞാൻ കേട്ടു.അത് കേട്ടപ്പോൾ എന്റെ മനസ്സ് വല്ലാതെ സന്തോഷിച്ചു.എന്നാൽ വേറൊരു കാര്യം കേൾക്കണോ,ഞാൻ വന്നത് ഓർത്തു സഭായോഗത്തിനും ഒന്നും പോകണ്ടല്ലോ എന്ന് ഓർത്തു സന്തോഷിച്ചു നടക്കുന്ന യുവജനങ്ങളെയും ഞാൻ കണ്ടു.എന്നാൽ ഞാൻ അവരോടു പറയട്ടെ,”മരണഭീതി വിതച്ചു എന്റെ തനിസ്വഭാവം ഞാൻ ഇതുവരെ നിങ്ങളുടെ നാട്ടിൽ പ്രയോഗിച്ചിട്ടില്ല,പ്രയോഗിക്കേണ്ടി വന്നാൽ ….പ്രാർത്ഥന ഒക്കെ നിങ്ങൾ തനിയെ ചെയ്തുകൊള്ളും.
ഞാൻ വന്നതുനിമിത്തം ഇനിയും മനസാന്തരപ്പെടാത്തവർക്കു മനസാന്തരപ്പെടാനുള്ള സമയമുണ്ട്.പണവും,സ്ഥാനമാനങ്ങളും,ആരോഗ്യവും ഒന്നും ശാശ്വതമല്ലെന്ന് ഞാൻ തെളിയിച്ചു.ഞാൻ ഒരു പാഠപുസ്തകമായി നിങ്ങളുടെ ജീവിതത്തിൽ മാറട്ടെ.എന്റെ സൃഷ്ടാവായ ദൈവത്തെ കൂടുതൽ ഭയപ്പെടുക.കാരണം എന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.

ചിപ്പി ജോമോൻ ,കോട്ടയം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.