ഇന്നത്തെ ചിന്ത : ദുരന്തങ്ങൾ ദൈവത്തിലേക്ക് തിരിയാൻ കാരണമാകട്ടെ

ജെ.പി വെണ്ണിക്കുളം

യോവേൽ പ്രവാചകന്റെ കാലത്ത് ദേശവ്യാപകമായി ഒരു ദുരന്തം ഉണ്ടായതായി നാം വായിക്കുന്നുണ്ട്. കാർഷിക മേഖലയിൽ ഉണ്ടായ തകർച്ച അത്രകണ്ട് വലുതായിരുന്നു. എന്നാൽ ദൈവത്തിന്റെ കരുണ ലഭിക്കേണ്ടതിനു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി ദേശത്തിലെ ആബാലവൃദ്ധം ജനങ്ങളും ആലയത്തിൽ കൂടിവരുവാൻ പ്രവാചകൻ ആഹ്വാനം ചെയ്തു. എല്ലായിടത്തും ഉപവാസവും പ്രാർത്ഥനയും സംഘടിപ്പിക്കുവാൻ യോവേൽ പുരോഹിതന്മാരോട് പറയുകയാണ്. തങ്ങൾ നേരിട്ട നാശത്തിനു ഇതല്ലാതെ വേറെ പരിഹാരമില്ല എന്നു പ്രവാചകൻ ഓർമിപ്പിച്ചു.

അങ്ങനെ ചെയ്താൽ നഷ്ടമായതൊക്കെ മടക്കി നൽകുവാൻ ദൈവം വിശ്വസ്തനത്രെ എന്നു താൻ ദൂത് അറിയിച്ചു. പ്രിയരെ, ഇന്നും നാം ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്.കൊട്ടാരം മുതൽ കുടിൽ വരെ ആനന്ദം നഷ്ടമായിരിക്കുന്നു. ഒന്നോർക്കുക, ആര് ദൈവത്തിങ്കലേക്കു തിരിയുന്നുവോ അവർക്ക് നഷ്ടങ്ങൾ ലാഭമായി മാറും. നമ്മുടെ ദൈവം ഇന്നും അത്ഭുതം പ്രവർത്തിക്കുന്നവനാണ്.

ധ്യാനം: യോവേൽ 3

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.