സാമൂഹിക പ്രതിബദ്ധതയോടെ ഏ. ജി. അടൂർ സെക്ഷനും കൈത്താങ്ങായി

അടൂർ: പ്രതിസന്ധികളിൽ ഒരു കൈത്താങ്ങായി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അടൂർ സെക്ഷൻ. കൊറോണ മഹാ മാരിയാൽ ഭാരതവും സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കിയതിന്റെ ഫലമായി ദൈവാലയങ്ങൾ തുറന്ന് സഭായോഗങ്ങളും ഇതര കൂടിവരവുകളും നടത്തുവാൻ സാധിക്കാത്ത അവസ്ഥകൾ ആയിട്ട് ആഴ്ചകൾ പലതു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന, സെക്ഷനിലെ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും, സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ജോസ്. റ്റി. ജോർജ്ജും സെക്ഷൻ കമ്മറ്റിയും ചേർന്ന് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. അതുകൂടാതെ അവശ്യനിലവാരം അറിഞ്ഞ് സാമ്പത്തിക സഹായങ്ങളും എത്തിച്ചു കൊടുത്തു.

സെക്ഷൻ പരിധിയിലുള്ള പ്രാദേശിക സഭാ വിശ്വാസികൾക്ക് പാസ്റ്റർ ജോസ്. റ്റി. ജോർജ്ജൂം, ഇവഞ്ചലിസം സെക്രട്ടറി പാസ്റ്റർ. ഷാജി. എസ് എന്നിവർ ചേർന്ന് എല്ലാ സഭകളിലും ഭക്ഷ്യ ധാന്യ കിറ്റുകൾ നേരിട്ട് എത്തിക്കുകയും അതത് സഭാ ശുശ്രൂഷകന്മാർ വിശ്വാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
അടൂർ മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ നിർദ്ധരരായവർക്ക് ജന പ്രതിനിധികളുടെ ആവശ്യ പ്രകാരം ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നിത്യോപയോഗ വസ്തുക്കൾ വിതരണം ചെയ്തു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ്, ട്രഷാർ പാസ്റ്റർ. സന്തോഷ്, കമ്മറ്റി അംഗങ്ങൾ പി. ഡി. ജോണിക്കുട്ടി, എ. കെ. ജോൺ എന്നിവർ വിവിധ ഭാഗങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.