കഥ: പ്രാർത്ഥന | രഞ്ചിത്ത് ജോയി കീക്കൊഴൂർ

പ്രാർത്ഥന ചെറുപ്രായം മുതൽ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രത്യകമായി സമയം കണ്ടെത്തി പ്രാർത്ഥിച്ചോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാം . പ്രധാനമായും സണ്ടേസ്ക്കുളിൽ വാക്യം പറേയേണ്ട അവസരത്തിലാണ് പ്രാർത്ഥന ശക്തമാകുന്നത്. അതുപോലെ തന്നെ വീട്ടിൽ നിന്നു ഇറങ്ങുന്ന സമയം മുതൽ സ്ക്കൂലെക്കുള്ള സമയത്തു എല്ലാം തന്നെ ഹൃദയം പ്രാർത്ഥന നിരതമാകുമായിരുന്നു.

ഇന്നു ആദ്യമായി ഹൈസ്ക്കളിലെക്കുള്ള പടി ചവിട്ടുകയാണ്.
ആദ്യമായി ഹൈസ്കൂളിൽ  ചെന്നപ്പോൾ തന്നെ  പ്രാർത്ഥന തുടുങ്ങുകയായി “ഡിവിഷനുകൾ തിരിക്കുമ്പോൾ എന്റെ കൂടെ എഴാം ക്ലാസ്സിൽ, അതായത് -7A യിൽ ഒരുമിച്ചു ഉണ്ടായിരുന്ന എന്റെ
കൂട്ടുക്കാർ എന്റെ ഒപ്പം ഉണ്ടാകണെ” എന്നതായിരുന്നു.

ആദ്യമായി ഹൈസ്ക്കുള്ളിൽ ചെന്ന ഞങ്ങളെ എല്ലാവരെ കൂടെ ഒരു വലിയൊരു ഹാളിൽ കൊണ്ടിരുത്തി .. അപ്പോഴെക്കെ ഞാൻ എന്റെ പഴയ സുഹുർത്തിനെ വിടാതെ പിന്തുണർന്നു. കുറച്ചു കഴിഞ്ഞപ്പോൾ തലയിൽ അധികം മുടിയില്ലാത്ത ഒരാൾ ഒരു ലിസ്റ്റുമായി വന്നു കുറച്ചു പേരുകൾ വിളിച്ച് പറഞ്ഞു .. അവർ എഴുന്നേറ്റു … ആ കൂട്ടത്തിൽ എന്റെ പഴയകൂട്ടുക്കാരനും ഉണ്ടായിരുന്നു..   അവരെ വിളിച്ചോണ്ട് …. ആ വന്നയാൾ പോയി.. എന്റെ സുഹുർത്തിനെ അദ്ദേഹം വിളിച്ചു കൊണ്ടു പോയതിൽ എനിക്കു അൽപ്പമല്ലത്ത വിഷമമുണ്ടായി.. ഞാൻ ഒറ്റയ്ക്കായതു കൊണ്ടാകാം  എന്റെ പുറകിലത്തെ ബഞ്ചിൽ ഇരുന്ന വിദ്വാൻ എന്ന് തോന്നിക്കുന്ന  ഒരു സുഹുർത്തു എന്നെ തോണ്ടി വിളിച്ചു , എന്നോടു  പറഞ്ഞു: ആ പോയതാണ് – ക്ലാസ്സ് 8A… അവിടുത്തെ ക്ലാസ്സ് ടീച്ചർ നല്ല ഒരു ടീച്ചറാ.. പക്ഷെ ക്ലാസ്സ്  – 8B യിൽ എങ്ങാനും എത്തിയാൽ പിന്നെ എല്ലാം പോയി.. പിന്നെ പഠിച്ചിട്ടും ഒരു കാര്യമില്ല..

എന്തുപറ്റി ഈ 8B യ്ക്ക് …ഞാൻ സംശയത്തോടെ ഉന്നയിച്ചു..

അതു നിനക്കറിക്കറിയില്ല?

ഞാൻ എങ്ങനെ അറിയും.. ഞാൻ ആദ്യമായിട്ടെല്ലെ ഇവിടെ.. നീ പറ .  (നിങ്ങൾ അറിയുന്നതു പോലെ ഞാൻ ആരോടു അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നുവല്ലോ)

അതോ.. അതു ചാക്കോ മാഷിന്റെ ക്ലാസാ !

അതു ആരാ… ഈ ” ചാക്കോ .. മാഷ്? അതു ചോദിക്കുേബേൾ എന്റെ കണ്ഡഠം ഇടറി.

നീ അവിടെ ഒന്നു ശ്രദ്ധിച്ചെ.. മുന്നിലെത്തെ ക്ലാസ്സു റും ചൂണ്ടി വിദ്വാൻ പറഞ്ഞു: ആ മുറിയിൽ പടക്കം പൊട്ടുന്ന ശബ്ദം കേട്ടില്ലെ.. അതു പടക്കമെന്നുമല്ല.. അതു ആ ചാക്കോ മാഷ് കുട്ടികളെ അടിക്കുന്ന ശബ്ദ്ദമാ..അതു കേട്ടപ്പോൾ .. എന്റെ തൊണ്ടയിലെ വെള്ളം എല്ലാം വറ്റിയതു പോലെ എനിക്കനുഭപ്പെട്ടു.. ഒരു ഉറപ്പിനു വേണ്ടി വീണ്ടു ഞാൻ അവനോട് ചോദിച്ചു: നിനക്കു ഇതൊക്കെ എങ്ങനെ അറിയാം?

എന്റെ ചേട്ടൻ .. ഇവിടെ അല്ലയോ പഠിക്കുന്നതു.. അവൻ പറഞ്ഞതാ .. ആ സാറിന്റെ അടി കൊണ്ട് ഒരാളുടെ കൈവരെ ഒടിഞ്ഞിട്ടുണ്ടത്രേ..

ഓ .. ചുമ്മാതായിരിക്കും.. ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു..

എയ് .. അല്ല.

പിന്നെയും മാഷിന്റെ വീരകഥകൾ ആ സുഹുർത്ത് പറഞ്ഞു കൊണ്ടിരുന്നു.. എനിക്കു നേരത്തെ കേട്ടതു മതിയായിരുന്നു … ഒരു പ്രാർത്ഥനയ്ക്ക്..

ഈ സമയം തുറന്നിട്ട .. പകുതിമാത്രമായി ഭിത്തിയുള്ള, ഷീറ്റിട്ട
ക്ലാസ്സിനുള്ളിൽ ചുറ്റും ഇരുന്നു ഒന്നു കണ്ണോടിച്ചു .. എന്റെ കൂടെ ചരലേൽ സ്കൂളിൽ പഠിച്ച ചില പെൺകുട്ടികളുടെ മുഖം അവിടവിടെ  തെളിഞ്ഞു വന്നു… അവർ വളരെ സന്തോഷത്തോടെ അങ്ങാട്ടു ഇങ്ങോട്ടു വർത്തമാനം പറഞ്ഞു കൊണ്ടു ഇരിക്കുന്നു.. അവർക്കു ഇതൊന്നു അറിയില്ലായിരിക്കും.. അറിയാമെങ്കിൽ അവർക്ക് ഇങ്ങനെ ചിരിക്കാൻ കഴിയുമോ?. അവർക്കു എന്നെ തന്നെ മനസിലായി കാണില്ല പിന്നാ… എതാണ്ട് മുന്ന് വർഷങ്ങൾക്കു  മുമ്പാണ് അവരെ ഒക്കെ കണ്ടത്.. അവരെങ്കിലും എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നെങ്കിൽ… ഒരു കൂട്ടിനു… എന്നു ഞാൻ വീണ്ടു പ്രാർത്ഥിച്ചു…

എങ്കിലും എന്റെ എറ്റുവും വലിയ പ്രാർത്ഥന ആ ചാക്കോ മാഷ്  ക്ലാസ്സ് ടീച്ചറായി വരരുത് എന്നതായിരുന്നു. .. 8B യിൽ എന്നെ എടുക്കരുതെ…ഉള്ളുരുകി … ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.. പെട്ടെന്നു അടുത്ത ലിസ്റ്റുമായി ആ മുടിയില്ലാത്ത മനുഷ്യൻ വീണ്ടും പ്രത്യക്ഷപ്പെട്ടു… സ്വതസിത ശൈലിയിൽ അദ്ദേഹം ചിരിച്ചു കൊണ്ട് പേരുകൾ വായിച്ചു.. ഞാനും എഴുന്നേൽക്കേണ്ടി വന്നു.. ആ എഴുന്നേറ്റ കൂട്ടത്തിൽ നേരത്തെ ഞാൻ പ്രാർത്ഥിച്ച നാലാം ക്ലാസ്സിലെ പഴയ സുഹുർത്തുക്കൾ ഒന്നും തന്നെ ഇല്ലായിരുന്നു..

ദൈവം പ്രാർത്ഥന കേൾക്കാതെ വീണ്ടും ഇരുന്നപ്പോൾ.. ഞാൻ 8B യുടെ പടി വാതിലുകൾ താണ്ടി.. അതു മറ്റു രണ്ടു ക്ലാസ്സുകളുടെ നടുക്കായിരുന്നു.. അവിടെ ഇരുന്നു നോക്കിയാൽ മുറ്റത്തു ദേശീയ പതാക ഉയർന്നു നിൽക്കുന്നതു കണാമായിരുന്നു.

ഞാൻ എപ്പോഴെക്കെ ക്ലാസ്സിൽ എത്തിയോ അപ്പോഴെല്ലാം  ആദ്യം അന്വോഷിക്കുന്നതു : ഞങ്ങൾ ചാക്കോ മാഷ്  എന്നു മറ്റു ചിലർ ചാക്കോച്ചൻ എന്നും ക്ലാസ്സിലെ ഒടുവിലത്തെ ബഞ്ചുകൾ ” ചാക്കോ  ” എന്നും വിളിക്കുന്ന മാഷ് എത്തിയോ എന്നാണ്. പിന്നെ പ്രാർത്ഥനയാണ് അദ്ദേഹം ഇന്ന് വരുരതെ എന്ന്.  അദ്ദേഹം വരാത്ത ദിവസങ്ങളിൽ ഞങ്ങളുടെ അപ്പുറത്തെ ഒൻപതാം ക്ലാസ്സിൽ .. “എ സ്വകയഡ് മൈനസ് ബി  സ്വകയഡ് ഈസ് ഈക്വൽ റ്റു “(a2 – b2 = ) എന്നു പറഞ്ഞു കൊണ്ട് പൊതിരെ തല്ലുന്ന ശബ്ദം കേൾപ്പാനുണ്ടായിരുന്നു…

പ്രാർത്ഥന ഫലിക്കാത്ത ദിവസങ്ങളിൽ ചൂരൾ ചുഴറ്റി  .. ആ വലിയ കാലുകൾ എടുത്തു വച്ചു കൊണ്ടു വരാന്തയിലൂടെ മാഷ് എഴുന്നുള്ളന്നതു കണുബോഴെ എന്റെ ഹൃദയമിടിപ്പ് വർദ്ദിച്ചു… ചിലപ്പോൾ ഹൃദയം ഇടിച്ച് .. ഇടിച്ച് പുറത്തുവരുമോ എന്നു വരെ ഭയപ്പെട്ടിട്ടുണ്ട്…  മാഷ്

ക്ലാസ്സിലെത്തിയാൽ പിന്നെ എന്റെ അടുത്ത പ്രാർത്ഥന ആരംഭിക്കുകയായി : എന്നോടു മാത്രം ചോദ്യങ്ങൾ ഒന്നും ചോദിക്കരുതെ ” എന്നാകും ആ പ്രാർത്ഥന.

ഒൻപതാ ക്ലാസ്സിൽ വരെ , നാലു മണിക്കു ശേഷം വീട്ടിൽ എത്താം എന്നതായിരുന്നു ഒരു ഗുണം. എന്നാൽ പത്താം ക്ലാസ്സിൽ എത്തിയപ്പോൾ അതു മാറി “സ്പെഷ്യൽ ക്ലാസ്സ് ” – എല്ലാ ഡിവിഷനുകളെ ഒന്നിച്ചിരുത്തി അടിയുടെ പൂരം ! അടി കൊണ്ട് ചിലർ കരഞ്ഞു , മറ്റു ചിലർ – പുറകിലത്തെ ബഞ്ചിലെ മുതിർന്നവർ –  ഇതൊന്നു തങ്ങൾക്കു ഏശുന്നില്ല എന്ന ഭാവത്തിൽ നടന്നകന്നു … ( അടി കൊണ്ട് തിരിച്ച് ബഞ്ചിൽ ചെന്നിരുന്ന് ” എന്തോ അടിയാടാ ഇയാൾ അടിക്കുന്നത് എന്ന് കൈ ആഞ്ഞു തിരുമി കൊണ്ടു പറഞ്ഞു), ഞങ്ങളുടെ സഹോദരിമാരുടെ വളകൾ പൊട്ടി ചൊര പൊടിഞ്ഞു; അവരുടെ പാവാടയിൽ അടികൊള്ളുമ്പോൾ വലിയ മുഴക്കത്തോടെ അതു ക്ലാസ്സിൽ എങ്ങും മുഴങ്ങി. ഇതു കേട്ടു മറ്റു സഹോദരിമ്മാർ കൂട്ടത്തോടെ ഏങ്ങി എങ്ങി  കരഞ്ഞു. എനിക്ക് ഇതൊന്നും സഹിക്കാൻ കഴിഞ്ഞില്ല..ഞാൻ എന്റെ കണ്ണുകൾ ഇറുകി അടച്ചു പ്രാർത്ഥനയിൽ മുഴുകി. സ്പെഷിൽ ക്ലാസ്സിൽ കയറാതെ മുങ്ങിയ വിരുതന്മാരെ പിറ്റെ ദിവസം രാവിലെ വിളിച്ചു വരുത്തി ചോദ്യം ചോദിക്കും  എന്നു പറഞ്ഞതുകൊണ്ട് ..അതും പരീഷിക്കാൻ ആരും മുതിർന്നില്ല …അങ്ങനെ ഹൈസ്ക്കൂൾ കാലം തീരുന്നതുവരെ ശക്തമായി , നിരന്തരം ഉണർന്നുമുള്ള പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു.

രഞ്ചിത്ത് ജോയി കീക്കൊഴൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.