ലേഖനം: അടിയൊഴുക്കുകളെ മറികടക്കുന്ന അഭിഷേകം | ഇവാ. സ്റ്റാൻലി ടി. ചാക്കോ

നദി ശാന്തമായി ഒഴുകുന്നു…

കാണുന്നവർക്ക് ചിലപ്പോൾ അത് നിശ്ചലമാണെന്നു തോന്നും.

പക്ഷേ നദിയുടെ അടിയിൽ ഒഴുകുന്ന ശക്തമായ അടിയൊഴുക്കുകളുണ്ട്, പുറത്തുനിന്ന് കാണാത്ത, പക്ഷേ ദിശ മാറ്റുന്ന, കടലിലേക്ക് വലിച്ചിഴക്കുന്ന പ്രളയശക്തികൾ.

 

മോർദ്ദേഖായിയെ വണങ്ങാത്തതുകണ്ടിട്ടും ഹാമാൻ പുറമേ നിശ്ശബ്ദനായിരുന്നു.

ആ ശാന്തതയുടെ അടിയിൽ വൻ അടിയൊഴുക്കുകൾ പൊങ്ങിക്കൊണ്ടിരുന്നു.

മോർദ്ദേഖായിയെ മാത്രം നേരിടുന്നത് അവൻ ചെറിയ കാര്യമെന്ന് കരുതി; മോർദ്ദേഖായിയോടൊപ്പം ഉള്ള മുഴുവൻ ജനത്തെയും നശിപ്പിക്കാനുള്ള തീരുമാനമാണ് ഹാമാന്റെ ഉള്ളിൽ പിറന്നത്.

അതാണ് ആ അടിയൊഴുക്ക് കാണാൻ പറ്റാത്ത, പക്ഷേ വലിച്ചിഴക്കുന്ന നാശത്തിന്റെ ശക്തി.

ജീവിതത്തിൽ നമുക്കും ഇത്തരം ആത്മിക അടിയൊഴുക്കുകൾ നേരിടേണ്ടി വരും. പുറമേ എല്ലാം സമാധാനമായി തോന്നാമെങ്കിലും, ഉള്ളിൽ നിശ്ശബ്ദമായ ഒരു പോരാട്ടം നടക്കുന്നു.

 

വിശ്വാസത്തിന്റെ യോർദ്ദാനിൽ, പാദം ഒന്നു തെറ്റിയാൽ, അടിയൊഴുക്ക് നമ്മെ വലിച്ചിഴച്ച് താഴേക്ക് കൊണ്ടുപോകും.

അതുകൊണ്ട് ആത്മികൻ ഉണരേണ്ട സമയമാണ് ഇത്.

“കരുതിയിരിക്കുക… പാദം മറിക്കുന്ന അടിയൊഴുക്കുകളെ!”

 

എങ്കിലും ഒരു സത്യം ഉറപ്പാണ്

അഭിഷേകമുള്ളവനെ അടിയൊഴുക്ക് വലിച്ചിഴക്കില്ല. ഏലിയാവിനെയും എലീശായെയും അടിയൊഴുക്കുകൾ വഴിമാറിയതുപോലെ,

ദൈവാഭിഷേകമുള്ളവന്റെ പാദം ചവിട്ടുമ്പോൾ യോർദ്ദാനും നിവരും.

പെട്ടകം ചുമക്കുന്നവരുടെ കാൽ വെള്ളത്തിൽ തൊടുമ്പോൾ, ഒഴുക്കുകൾ പിരിഞ്ഞു മാറും.

അതുപോലെ, ദൈവസന്നിധിയിൽ നടന്നു പോകുന്നവന്റെ ജീവിതത്തിലെ അടിയൊഴുക്കുകളും നിശ്ചലമാകും.

 

ഇന്നും ദൈവം നമ്മിൽ അതുപോലൊരു അഭിഷേകം പ പകരുവാൻ ആഗ്രഹിക്കുന്നു,

അടിയൊഴുക്കുകളെ മറികടക്കുന്ന അഭിഷേകം.

ബാഹ്യപ്രതിഭാസങ്ങൾ എത്ര പ്രക്ഷുബ്ധമായാലും,

ആത്മാവിൽ നിന്നുള്ള അഭിഷേകത്തിന്റെ തീ അണയാതെ ജ്വലിക്കട്ടെ!

 

– ഇവാ. സ്റ്റാൻലി ടി. ചാക്കോ

(ഐ.പി.സി ബേർശേബാ, ലെസ്റ്റർ, യു.കെ)

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading