പ്രതിദിന ധ്യാന ചിന്തകൾ : കള്ളപ്രവാചകന്മാരുടെ വെള്ളപൂശൽ

ജെ.പി വെണ്ണിക്കുളം

ജനത്തെ തെറ്റിക്കുന്ന കള്ളപ്രവാചകന്മാർക്കെതിരെ യെഹെസ്കേൽ ശക്തമായി പ്രതികരിച്ചു. അവർ ആത്മീകമായും ധാർമികമായും കൊള്ളരുതാത്ത വഴികാട്ടികളായിരുന്നു. ദൈവത്തിന്റെ അരുളപ്പാടിനു പകരം സ്വന്തം തോന്നലുകൾ അവർ പ്രവചിച്ചു. സ്വന്തം നന്മയ്ക്കുവേണ്ടി സാഹചര്യങ്ങളെ ചൂഷണം ചെയ്തു. അവരുടെ ഈ പ്രവർത്തിയെയാണ് ‘കുമ്മായം പൂശൽ’ എന്നു ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇന്നും ഇങ്ങനെയുള്ള പ്രവർത്തികൾ കുറവല്ല. ബലമായി തോന്നുന്ന പണികളാണ് പലതും എങ്കിലും അവ വെള്ളപൂശൽ മാത്രമാണ്. പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വെള്ളപൂശിയവ നിലം പതിക്കുമെന്ന മുന്നറിയിപ്പാണ് ഇവിടെ ലഭിക്കുന്നത്.

ധ്യാനം: യെഹെസ്കേൽ 13

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.