തമിഴ്നാട്ടില്‍ കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; 15 മരണം
തിരുപ്പൂര്‍: തമിഴ്നാട്ടില്‍ കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. തിരുപ്പൂര്‍ ജില്ലയിലെ അവിനാശിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന RS 784 നമ്പർ കെ.എസ്.ആര്.ടി.സി വോൾവോ ബസാണ് അപകടത്തില്‍പ്പെട്ടത്. എതിർ ദൃശയിൽ കൂടി പോയ കണ്ടൈനർ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗത്തിൽ പോകുകയായിരുന്ന വോൾവോ ബസിന്റെ മുന്നിലേക്ക് മറിയുകയായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നതാണ് ലഭിക്കുന്ന വിവരം.


- Advertisement -

Comments are closed.