ക്രൈസ്റ്റ് അംബാസിഡേഴ്സ് സുവിശേഷവുമായി കുറുംമ്പാല കോട്ട മലയിലേക്ക്

വയനാട്: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലകളിൽ രണ്ട് ദിവസത്തെ സുവിശേഷ പ്രവർത്തനങ്ങൾ നടക്കുന്നു.

News Middle Advt Banner

ഇന്നും നാളെയുമായി കുറുംമ്പാലകോട്ടമല കുടികളിലെ വീടുകൾ സന്ദർശിക്കുകയും ആളുകളെ നേരിൽ കണ്ട് സുവിശേഷം പറയുകയും മാണ് പ്രധാന ഉദ്ദേശം.വൈകുന്നേരങ്ങളിൽ പൊതുയോഗവും ക്രമീകരിച്ചിട്ടുണ്ട്. പനമരം പഞ്ചായത്തിലുള്ള കുറുംമ്പാല കോട്ടമല കുടിയിൽ പണിയ വിഭാഗത്തിലുള്ള ആളുകളാണ് ഉള്ളത്.കൂലിപ്പണിയാണ് ഇവരുടെ പ്രധാന വരുമാനമാർഗം. സുവിശേഷ പ്രവർത്തനം വളരെ വിരളമാണ് ഈ പ്രദേശത്ത്.
പാസ്റ്റർ സാം പി ലൂക്കോസ്, അരുൺകുമാർ, ബെന്നി ജോൺ, ഷിൻസ് പീ.റ്റി, സാബു റ്റി സാം, ബിനിഷ് ബി.പി, സാമുവേൽ ജോർജ്, ടോണി ഫിലിപ്, ജെയ്സു വർഗിസ് എന്നിവർ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading