ഏ.ജി കായംകുളം സെക്ഷൻ സണ്ടേസ്കൂൾ ഏകദിന സെമിനാറും വാർഷികവും നടന്നു

കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ സണ്ടേസ്കൂളിന്റെ അദ്ധ്യാപക-വിദ്യാർത്ഥി ഏകദിന സെമിനാറും വാർഷികവും കൊറ്റംമ്പള്ളി എബനേസർ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് നടന്നു. സണ്ടേസ്കൂൾ കൺവീനർ പാസ്റ്റർ രാജു ജോൺ അദ്ധ്യക്ഷതയിൽ സെക്ഷൻ പ്രസ്ബിറ്റർ റവ.പി പി വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി അനീഷ്.കെ സ്വാഗതം ആശംസിക്കയും തിരുവനന്തപുരം ബഥനി ബൈബിൾ കോളജ് മുൻ പ്രിൻസിപ്പൾ റവ.ഡോ.സന്തോഷ് ജോൺ “ദർശന ദീപ്തരായ വിദ്യാർത്ഥികൾ ” എന്ന വിഷയത്തിൽ ക്ലാസ്സുകൾ നയിക്കുകയും ചെയ്തു. ആരാധനകൾക്ക് ഇവാ. റോബിൻ തോമസ് ,ലിജോ ഡേവിഡ് എന്നിവർ നേതൃത്വം കൊടുത്തു. ട്രഷറാർ പ്രസ്റ്റിൻ.പി.ജേക്കബ് കൃതജ്ഞത അറിയിച്ചു.

News Middle Advt Banner

2019 ൽ നടന്ന സെക്ഷൻ പരീക്ഷാ വിജയികൾ ,താലന്തു പരിശോധനാ വിജയികൾ, മേഖല വിജയികൾ, ഡിസ്ട്രിക്റ്റ് താലന്ത് പരിശോധന വിജയികളായ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിച്ചു. കൂടാതെ 2019ലെ ബെസ്റ്റ് സ്റ്റുഡന്റ് ആയി വള്ളികുന്നം സഭയിലെ നെഹമിയാ അച്ചൻകുഞ്ഞിനെ തെരഞ്ഞെടുത്തു. ഓവറോളിംഗ് ചാമ്പ്യൻഷിപ്പ് വേടര പ്ലാവ് ഏജി (46 പോയിന്റ് ) ,വള്ളികുന്നം ഏജി (38 പോയിന്റ് ), കായംകുളം ഏജി (32 പോയിന്റ് ) എന്നീ സഭകൾ നേടി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading