സണ്ടേസ്കൂൾ വാർഷിക സമ്മേളനവും വിദ്യാർത്ഥി സംഗമവും

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂളിന്റെ വാർഷിക സമ്മേളനവും വിദ്യാർത്ഥി സംഗമവും ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ പന്തളം – പറന്തൽ ഏ.ജി. കൺവൻഷൻ നഗറിൽ നടക്കും. ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ്‌ സമ്മേളനം ഉൽഘാടനം ചെയ്യും. സൺണ്ടേസ്കൂൾ ഡിസ്ട്രിക്ട് ഡയറക്ടർ സുനിൽ പി. വർഗ്ഗീസ് (മാവേലിക്കര) അധ്യക്ഷൻ ആയിരിക്കും. ഡിസ്ട്രിക്ട് സണ്ടേസ്കൂൾ സെക്രട്ടറി ബാബു ജോയി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ബിജു ഡാനിയേൽ- ട്രഷാർ നന്ദിയും അറിയിക്കും.

ഡിസ്ട്രിക്ട് തലത്തിൽ നടത്തിയ താലന്തു പരിശോധനയിൽ ഒന്നാം സ്ഥാനത്തിന് അർഹരായ ജേതാക്കളുടെ താലന്തു പ്രകടനത്തോടൊപ്പം കടയ്ക്കൽ ഏ.ജി. പബ്ലിക്ക് സ്കൂൾ വിദ്യാർഥികളുടെ വർണ്ണപാകിട്ടാർന്ന ക്രിസ്‌തീയ കലാപരിപാടികളും, മൂന്നു മേഖലയിൽ നിന്നുള്ള വിദ്യാർഥികളുടെ മറ്റു ക്രിസ്തീയ കലാപരിപാടികളും അരങ്ങേറും.
ബെസ്റ്റ് സണ്ഡേസ്കൂൾ, ബെസ്റ്റ് സണ്ഡേസ്കൂൾ സ്റ്റുഡന്റ്, റാങ്ക് ജേതാക്കൾ, ഗ്രേഡ് ജേതാക്കൾ, എസ്. എസ്. എൽ. സി, +2 ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും സമ്മാനദാനവും നടക്കും. മലയാളം ഡിസ്ട്രിക്ട് എക്സിക്യുട്ടിവ് അംഗങ്ങൾ ഉൾപ്പടെ, മേഖലാ ഡയറക്ടർമാർ, സെക്ഷൻ പ്രസ്ബിറ്റർമാർ, മറ്റ് അനേക മുഖ്യാതിഥികളും സംബന്ധിച്ചു ആശംസകൾ അറിയിക്കും.

തെറ്റിപ്പോകുന്ന തലമുറയെ മടക്കി കൊണ്ടുവരിക എന്നതാണ് എക്കാലത്തെയും പ്രവാചക ദൗത്യം. സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതി യുടെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവീക- മാനുഷിക ബന്ധങ്ങളുടെയും വീണ്ടെടുപ്പ് ഈ കാലഘട്ടത്തിന്റെ ആവശ്യകത ആണ്. ഇതു തിരിച്ചറിയുവാനും ദൈവവും മനുഷ്യനും, മനുഷ്യർ തമ്മിൽ തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ പുനർസ്ഥാപനത്തിലേക്ക് സമൂഹത്തെ നയിക്കുവാൻ നമ്മുടെ ബല്യ യൗവ്വന തലമുറയെ പരിശീലിപ്പിച്ചു, വരും കാലങ്ങളിൽ, സഭയുടെ നട്ടെല്ലാകുന്ന ആത്മീയമായ യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏ.ജി. സൺണ്ടേസ്കൂൾ പ്രവർത്തങ്ങൾ മുന്നേറുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.