ചേലക്കര യു.പി.എഫ് 27-മത് സുവിശേഷ യോഗവും സംഗീതവിരുന്നും

തൃശ്ശൂർ: ചേലക്കരയിലെ ഐക്യ പെന്തക്കോസ്ത് കുട്ടായ്മ (UPF ചേലക്കര) ഒരുക്കുന്ന സുവിശേഷ മഹായോഗവും “ചേലക്കര പെന്തകൊസ്ത് ഫെസ്റ്റ് 2020” സംഗീത സന്ധ്യയും ഫെബ്രുവരി 7 വെള്ളി മുതൽ ഫെബ്രുവരി 9 ഞായർ വരെ ചേലക്കര ആലുക്കാസ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ സതിഷ് മാത്യു (പ്രസിഡന്റ്, UPF ചേലക്കര) ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അജി ഐസക് , പാസ്റ്റർ അനിഷ് ചെങ്ങന്നൂർ , പാസ്റ്റർ ബൈജു(ബാലാജി) കൊല്ലം, തുടങ്ങിയവർ ദൈവവചനം സംസാരിക്കുന്നു. ഗോൾഡൻ വിങ്ങ്സ് ചേലക്കരയും, UPF ക്വയറും ചേർന്ന് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.