“നമ്മുടെ ആഗ്രഹമല്ല, ആവശ്യമാണ് ദൈവം നടത്തി തരുന്നത്” – പാസ്റ്റർ ടി.ഡി.ബാബു

ഷിനു തിരുവല്ല

ഖത്തർ: ദോഹ ചർച്ച് ഓഫ് ലിവിങ് വാട്ടർ സഭയുടെ രണ്ടാം വാർഷിക കൺവെൻഷന് അനുഗ്രഹീത തുടക്കം. 27-01-2020 ആംഗ്ലിക്കൻ സെന്ററിൽ വൈകീട്ട് 7 മണിക്ക് ആരംഭിച്ച പ്രാരംഭ ദിന കൺവെൻഷനിൽ ദോഹ ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ടി. മാത്യു അധ്യക്ഷത വഹിക്കുകയും, ചർച്ച് ഓഫ് ഗോഡ് സഭായുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിനു വർഗ്ഗീസ് ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ടി.ഡി. ബാബു ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചു. മത്തായി 6:11 നെ ആസ്പദമാക്കി – “നമ്മുടെ ആഗ്രഹമല്ല, ആവശ്യമാണ് ദൈവം നടത്തി തരുന്നത്” എന്ന് ദൈവജനത്തെ ഉത്ബോധിപ്പിച്ചു.

post watermark60x60

കൂടാത്ത ഈ വർഷത്തെ കൺവെൻഷൻ ഗീതങ്ങൾ അടങ്ങിയ പാട്ടുപുസ്തകം ബെഥേൽ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് ഏബ്രഹാം ക്രൈത്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ബ്രദർ റെജി കെ. ബെഥേൽ -ന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ചർച്ച് ഓഫ് ലിവിങ് വാട്ടർ ക്വയർ ഗാനങ്ങൾക്കു നേതൃത്വം നൽകി.

Download Our Android App | iOS App

-ADVERTISEMENT-

You might also like