30-മത് ഐ. പി. സി കറുകച്ചാൽ സെന്റർ കൺവൻഷൻ ഫെബ്രുവരി 5 മുതൽ

കറുകച്ചാൽ: 30-മത് ഐ. പി. സി കറുകച്ചാൽ സെന്റർ കൺവൻഷൻ ഫെബ്രുവരി 5 മുതൽ 9 വരെ നടത്തപ്പെടും. പനയംമ്പാല ശാലേം കൺവൻഷൻ സെന്ററിൽ വച്ച് എല്ലാദിവസവും വൈകിട്ട് 6 മണിമുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി.എ ചെറിയാൻ ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ തോമസ്‌ ഫിലിപ്പ്, പാസ്റ്റർ കെ.ജെ തോമസ്, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ എം. എം മാത്യു, സ്റ്റാർല ലുക്ക്‌ എന്നിവർ ദൈവവചനം സംസാരിക്കും. കോട്ടയം സെലിബ്രെറ്റ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

കൺവെൻഷനോടനുബന്ധിച്ചു വ്യാഴാഴ്ച രാവിലെ 10 മണിമുതൽ 1 വരെ പാസ്റ്റേഴ്‌സ് മീറ്റിങ്ങും, വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 1 വരെ സോദരിസമാജം വാർഷികവും, ശനിയാഴ്ച രാവിലെ 8 മണിമുതൽ 10 വരെ സ്നാനവും, 10 മണിമുതൽ 1 വരെ മാസയോഗവും, ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ പി.വൈ.പി.എ, സണ്ടേസ്കൂൾ വാർഷികവും നടക്കും. ഞാറാഴ്ച 9 മണിമുതൽ 12 മണിവരെ നടക്കുന്ന കർത്തൃമേശയോടും, സംയുക്ത ആരാധനയോടും കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading