ദി പെന്തെക്കൊസ്ത് മിഷൻ ദിമാപൂർ സെന്റർ കൺവൻഷൻ

ദിമാപൂർ/(നാഗാലാ‌ൻഡ്): വടക്കു – കിഴക്കൻ സംസ്ഥാനങ്ങളിലെ റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമമായ ദിമാപൂർ വാർഷിക സെന്റർ കൺവൻഷൻ ജനുവരി 16 വ്യാഴം മുതൽ 19 ഞായർ വരെ ദിമാപൂർ പുരാന ബസാർ ഐഎസ്ബിറ്റിക്ക്‌ സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 4.30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, ഉച്ചക്ക് 1.30 ന് കാത്തിരിപ്പ് യോഗവും നടക്കും.
കൺവൻഷന്റെ അനുഗ്രഹത്തിനായി ദിമാപൂർ സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു.

വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് നാഗാലാ‌ൻഡ്, അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 32 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading