യു. പി. സി. എഫ്. സൂററ്റ് ഇരുപതാമത് വാർഷിക കൺവൻഷൻ ജനുവരി 10 മുതൽ

സൂറത്ത്: യുണൈറ്റഡ് പെന്തക്കോസ്‌തൽ ചർച്ചസ് ഫെല്ലോഷിപ്പ്, സൂറത്ത് ഇരുപതാമത് വാർഷിക കൺവെൻഷൻ ജനുവരി 10 മുതൽ 12 വരെ സൂറത്തിലുള്ള
അൽത്താൻ എസ്. എം. സി. കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പാസ്റ്റർ അനീഷ് ഏലപ്പാറ, ഡോ. ലാജി പോൾ ഡൽഹി എന്നിവർ പ്രസംഗിക്കും. സജി സാമുവേലിന്റെ നേതൃത്വത്തിൽ യു പി സി എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും.

10 ജനുവരി പകൽ സഹോദരിമാരുടെ യോഗം, 11 പകൽ യൂത്ത് മീറ്റിങ്ങ്, 12 ന് സംയുക്ത ആരാധനയും നടക്കും. എല്ലാ ദിവസവും വൈകിട്ട്‌ 6.30 മുതൽ 9.30 വരെ പൊതുയോഗം നടക്കും. പാസ്റ്റർ ജോൺ മാത്യു, പാസ്റ്റർ ജേക്കബ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading