ഖത്തർ ദേശീയ ദിനം, ഡിസംബർ 18-നും,19-നും പൊതു അവധി

ബ്ലെസ്സൺ കിടങ്ങന്നൂർ

ദോഹ: ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 18 (ബുധൻ) 19 (വ്യാഴം) തിയ്യതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ മന്ത്രാലയങ്ങൾക്കും പൊതുകാര്യ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ അവധിയായിരിക്കും. അമീരി ദിവാൻ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

post watermark60x60

സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാരാന്ത്യ അവധി ഉൾപെടെ തുടർച്ചയായി നാലു ദിവസം അവധി ലഭിക്കും. അവധി കഴിഞ്ഞു 22 ഞായറാഴ്ച കാര്യാലയങ്ങൾ തുറന്നു പ്രവർത്തിക്കും.

-ADVERTISEMENT-

You might also like