ഐ. പി. സി അടൂർ ഈസ്റ്റ് വാർഷിക കൺവൻഷൻ നാളെ മുതൽ

അടൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ അടൂർ ഈസ്റ്റ് 29-മത് വാർഷിക കൺവൻഷൻ നാളെ മുതൽ 15 ഞായർ വരെ നടത്തപ്പെടുന്നു. ഐ. പി. സി അടൂർ സെന്റർ കൺവൻഷൻ ഗ്രൗണ്ടിൽ(പുതുവീട്ടിൽപടി പാലത്തിന് സമീപം)വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഫിലിപ്പ് പി. തോമസ്(അടൂർ), പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ കെ. ജെ തോമസ്(കുമളി), പാസ്റ്റർ പി. റ്റി. തോമസ് (കോട്ടയം)എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

News Middle Advt Banner

വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെ സോദരി സമാജം വാർഷികവും, ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ സണ്ടേസ്കൂൾ-പി. വൈ. പി. എ സംയുക്ത വാർഷികവും കണവൻഷനോടനുബന്ധിച്ചു നടക്കും. 15 ഞാറാഴ്ച രാവിലെ 9 മണി മുതൽ നടക്കുന്ന കർത്തൃമേശയോടും, പൊതുയോഗത്തോടും കൂടെ വാർഷിക കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading