ഒരു ശുശ്രൂഷകൻ കർത്താവിന്റെ വേല ചെയ്യാൻ സമർപ്പണമുള്ളവൻ ആയിരിക്കണം: ഡോ.ജോർജ്ജ് കുരുവിള ചവണിയ്ക്കാമണ്ണിൽ

ഹൈദരാബാദ്: ഒരു ശുശ്രൂഷകൻ തന്റെ ജീവിതത്തിൽ എന്ത് കഷ്ടത വന്നാലും കർത്താവിന്റെ വേലയിൽ സമർപ്പണമുള്ളവനായിരിക്കണമെന്ന് ഡോ.ജോർജ്ജ് കുരുവിള ചവണിയ്ക്കാമണ്ണിൽ. ഹൈദരാബാദ് ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റൂട്ടിൽ വച്ച് നടക്കുന്ന സെറാമ്പൂർ യൂണിവേഴ്സിറ്റി കോൺവെക്കേഷനിൽ  സെറാമ്പൂർ സ്ഥാപക അനുസ്മരണ സമ്മേളനത്തിൽ   മുഖ്യ പ്രഭാഷണത്തിൽ ആണ് മിഷനറി വില്യം കേറിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി സംസാരിച്ചത്. ശുശ്രൂഷയുടെ വിജയം കഷ്ടതയാണെന്നും, ആ കഷ്ടതകളെ നാം തരണം ചെയ്തു മുന്നോട്ടു പോയാൽ ദൈവീക പ്രവർത്തികളെ നമ്മുടെ ജീവിതത്തിൽ കാണുവാൻ സാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ കാലഘട്ടത്തിൽ ശുശ്രൂഷകൻമാർക്ക് വേണ്ടുന്ന ശക്തമായ ദൈവീകവചനങ്ങൾ
ഡോ.ജോർജ്ജ് കുരുവിള ചവണിയ്ക്കാമണ്ണിൽ മുഖ്യ സന്ദേശത്തിലൂടെ ഉത്‌ബോധിപ്പിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന ബിരുദധാന ചടങ്ങിൽ അദ്ദേഹത്തെ സെറാമ്പൂർ യൂണിവേഴ്സിറ്റി ഓണററി ഡോക്ട്രേറ്റ് നൽകി ആദരിക്കും. ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് സ്ഥാപകനാണ്
ഡോ.ജോർജ്ജ് കുരുവിള ചവണിയ്ക്കാമണ്ണിൽ.

post watermark60x60
OLYMPUS DIGITAL CAMERA

-ADVERTISEMENT-

You might also like