കഥ: മോഷണം

രഞ്ചിത്ത് ജോയി കീക്കൊഴുർ

പ്പുറത്തെ വീട്ടിൽ കള്ളൻ കയറി:എന്ന വാർത്ത കേട്ടാണ് ബ്ലസ്സൻ  ഉണർന്നതു.
ബ്ലസ്സി , എപ്പോഴായിരുന്നു സംഭവം?
എപ്പോഴായിരുന്നു എന്നു അറിയില്ല…

എന്നിട്ടെന്തെങ്കിലും അവർ കൊണ്ടു പോയോ??
കുറച്ചു സ്വർണ്ണവും പണവും പോയെന്നു പറയുന്നു.
പെന്തക്കോസ്തുകാരുടെ വീട്ടിലും സ്വർണ്ണമോ!
അവർ ചർച്ചിൽ ഒഴിച്ചു ബാക്കി എല്ലായെടുത്തു സ്വർണ്ണം ഇടുമായിരുന്നല്ലോ.

ചുമ്മാതല്ല… കള്ളൻ കയറിയത്. സ്വർണ്ണവും മറ്റും ഉപേക്ഷിച്ചവർ വീണ്ടും അതൊടുത്തു അണിയാനുള്ള ശ്രമങ്ങളാ നടന്നുകൊണ്ടിരിക്കുന്നത്. ഇനി എന്താക്കായാണോ സംഭവിക്കാൻ പോകുന്നത്.. സ്വർണ്ണം മലമായി തോന്നും എന്നോക്കെ പ്രസംഗിച്ചവർ ഇതിന്റെ പുറകെ നടക്കുന്നതു കാണുമ്പോഴാ.

ഞാനൊന്നു പോയി നോക്കട്ടെ? ഡ്രസ്സ് ഒക്കെ മാറിയ ശേഷം, ബ്ലസ്സൻ അയൽവക്കത്തെ വീടു ലക്ഷ്യമാക്കി നടന്നു.  പണ്ടു അതിരിൽ കൂടി രണ്ടു കാൽ വച്ചാൽ മതിയായിരുന്നു.. ആ സ്ഥാനത്തു ഇപ്പോൾ , മതിലുകൾ ആയി, റോഡിൽ ചെന്നിട്ടു വേണം വീട്ടിലോട്ടു കയറാൻ. വലിയ മതിലുകൾ കാരണം വീട്ടിൽ ഇപ്പോൾ എന്താ നടക്കുന്നതു എന്നുപോലും  അറിയില്ല. മനുഷ്യന്റെ രഹസ്യങ്ങളും ഒളിച്ചു വെക്കാനുള്ളതും കൂടിയപ്പോൾ പാപങ്ങളും വർദ്ധിച്ചു. ഏദൻ തോട്ടത്തിൽ ദൈവം വന്നതിനെക്കാൾ കഷ്ടമാകും ഇപ്പോൾ ഇവിടെ ഇറങ്ങിയാൽ .. എത്ര പേർക്കു ദൈവത്തെ അഭിമുഖികരിക്കാൻ പറ്റു. ബ്ലസ്സൻ ചെല്ലുമ്പോൾ വീടിന്റെ വാരന്തയിൽ തന്നെ അച്ചായനു അമ്മാമ്മയും ഇരുന്നിരുന്നു. അവരുടെ ഇരിപ്പുകണ്ടാൽ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ ആയിരുന്നു. രാവിലെ കട്ടിലിൽ നിന്നും നേരെ എഴുന്നേറ്റു വന്നു ഇരിക്കുന്നതുപോലെയുണ്ട് .
ബ്ലസ്സനെ  കണ്ടപ്പോൾ അവർ ഒന്നു മന്ദഹസിച്ചു.

എപ്പോഴാ കള്ളൻ കയറിയതു?

ഞങ്ങൾ കഴിഞ്ഞ ദിവസം ഇവിടെ ഇല്ലായിരുന്നെല്ലാ. ഇന്നലെ വൈകിട്ടാ വന്നതു, അപ്പോൾ ശ്രദ്ധിച്ചില്ല.. രാവിലെ അലമര തുറന്നപ്പോഴാ കണ്ടതു. നോക്കിയപ്പോൾ പുറകിലത്തു കതകും തുറന്നുകിടക്കുന്നു. ഞങ്ങളെ അറിയാവുന്ന ആരോ ആണ്..

അച്ചായാനൊന്നു വീട്ടിൽ ഇല്ലെന്നു ഞങ്ങൾ അറിഞ്ഞതേയില്ല.. ഒന്നും പറഞ്ഞിട്ടു പോകാമായിരുന്നില്ലേ? ഞങ്ങൾ ഒന്നു ശ്രദ്ധിച്ചേനെ . അതുപോട്ടെ , പോലിസിൽ അറിയിച്ചോ??

ങ .. അവരിപ്പം എത്തും…

ഇനി കൂടുതൽ സമയം ഇവിടെ നിൽക്കുന്നതു ശരിയല്ല.. വാദി പ്രതി ആകുന്ന കാലമാ.. എന്നു  ചിന്തിച്ച് ബ്ലസ്സൻ പതുകെ തിരികെ വീട്ടിലേക്കു നടന്നു.. ദിനചര്യകളെക്കു പൂർത്തിയാക്കി ഓഫിസിലേക്കു പോകാൻ നേരം പോലിസ് ജീപ്പിന്റെ ഇരമ്പൽ കാതിൽ വന്നലച്ചു.

ബ്ലസ്സി , ഞാൻ ഇറങ്ങുവാ..
ഒഫിസിലെത്തി താൻ പതിവു ജോലിയിൽ മുഴുകി .. ഇടവേളകളിൽ തന്റെ അയൽവക്കത്തു നടന്ന മോഷണത്തെക്കുറിച്ചു താൻ വാചലനായി..

ഈ കാലത്തു സ്വർണ്ണമൊന്നു വീട്ടിൽ സൂക്ഷിക്കരുതു.. ഇപ്പോൾ കള്ളന്മാരുടെ കൈയിൽ സ്വർണ്ണം കണ്ടുപിടിക്കുന്ന ഉപകരണം വരെ ഉണ്ട്.
ബ്ലസ്സനെ , നിന്നെ വീട്ടുകാർക്കു സംശയമുണ്ടോ? ഉണ്ടെങ്കിൽ നിന്നെയും പോലിസ് ചോദ്യം ചെയ്യും!

ഒരു വെള്ളിടി വെട്ടിയതു പോലെ…എയ് അതൊന്നുമില്ല.. പെന്തക്കോസുകർക്കു എന്തിനാ സ്വർണ്ണം??

ഓഫിസിൽ നിന്നും വീട്ടിലെത്തിയ താൻ ആദ്യം തിരക്കിയതു കള്ളനെ പിടിച്ചോ എന്നാണ്.

ഇല്ല.. അന്വേക്ഷിക്കുന്നു..

ഫ്രൈ ഡേ വിക്കിലി വന്നായിരുന്നോ?

ഇല്ല വന്നില്ല. നാളെ വരുമായിരുക്കും സഹദർമ്മണി പറഞ്ഞു.

ഈ പോസ്റ്റുമാൻ അല്ലെങ്കിലും സമയത്തു ഒന്നും കൊണ്ടും തരത്തില്ല.. ഫ്രൈഡേയിൽ ഇറങ്ങുന്ന വീക്കിലിയ .. അതു തിങ്കളാഴ്ച്ച എങ്കിലും  എത്തേണ്ടേ?? ബ്ലസ്സൻ അക്ഷമനായി.

അച്ചായനു ഇതു എന്തുപറ്റി? എന്നു ചിന്തിച്ചു ബ്ലസ്സി തന്റെ ജോലിയിൽ വ്യപ്തയായി.

പിറ്റെ ദിവസവും ഓഫിസിൽ നിന്നും വരുമ്പോൾ ബ്ലസ്സന്റെ മനസ്സിൽ മുഴുവൻ ഫ്രൈ ഡേ വീക്കിലിയായിരുന്നു. കതകു തുറന്നു അകത്തു കയറുമ്പോൾ മേശമേൽ താൻ ഫ്രൈ ഡേ വാരിക പരതി പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ട് തന്റെ ഒന്നര വയസ്സുകാരൻ , വീക്കിലി ചുരുട്ടികൂട്ടി ഒരു വശത്തേക്കു എടുത്തെറിഞ്ഞു!  വീണ്ടും അതൊടെത്തു കൊടുക്കാനായി ആഗ്യം കാട്ടിയ
കുഞ്ഞിനെ എടുത്തു സഹദർമ്മിണിയുടെ കയ്യിൽ കൊടുത്തിട്ട് , വീക്കിലിയുടെ അടുത്തെത്തിയപ്പോൾ  അതിന്റെ രണ്ടു മൂന്നും പേജുകൾ ഒന്നും കാണാത്ത വിധത്തിൽ ആയിട്ടുണ്ടായിരുന്നു. കുഞ്ഞിന്റെ നേരെ കണ്ണുരുട്ടി , നിനക്കു ഞാൻ വെച്ചിട്ടുണ്ട്.. എന്നാൽ അതൊന്നു അവൻ കണ്ടില്ലെന്നു നടിച്ചു.

എടി .. ബ്ലസ്സി നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ, കുഞ്ഞിനു ഈ പത്രങ്ങൾ ഒന്നും എടുത്തു കളിക്കാൻ കൊടുക്കരുതു എന്നു, ബ്ലസ്സന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.

അച്ചാച്ചൻ എന്നാ ദേഷ്യപ്പെടുന്നെ, അതു കഴിഞ്ഞ മാസത്തെ വീക്കിലിയാ… ഇതു വരെ സ്വിരമായി വായിക്കാത്ത വിക്കിലി എന്നാ ഇപ്പം തപ്പുന്നത്. പുതിയതു… ദാണ്ടെ ആ മേശപ്പുറത്തു കിടപ്പോണ്ട്.

ഓ! ആകാംഷയോടെ താൻ പത്രമെടുത്ത് , പേജുകൾ മറിച്ചു. തന്റെ ലേഖനം മാത്രം അതിനകത്തു എങ്ങും കണ്ടില്ല. വായിക്കാൻ പറ്റാത്ത എല്ലാം കുത്തി തിരുകിട്ടുണ്ട്… തന്റെ ലേഖനം കൂടെ ഇട്ടാൽ എന്തു പറ്റുമായിരുന്നു?

എന്താ അച്ചാചാ , തനിയെ ഇരുന്ന് സംസാരിക്കുന്നത്.

ഓ എന്തു പറയാനാ?
പിറ്റെ ദിവസം ഓഫിസിൽ എത്തി ആദ്യ തന്നെ ഫ്രൈ ഡേ യുടെ ഓഫിസിലേക്കു വിളിച്ചു :തന്റെ ലേഖനം കിട്ടിയായിരുന്നോ?

നോക്കിട്ട് പറയാം..
കിട്ടിയിട്ടുണ്ട്.. താമസിച്ചു വന്നതുകൊണ്ടാ കയറ്റിവിടാഞ്ഞതു. ഈ ആഴ്ചയിൽ പ്രസിദ്ധികരിക്കാം.

ഓക്കെ.. വളരെ നന്ദി . ഫോൺ വച്ചപ്പോൾ ബ്ലസ്സന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. ഒന്നു തുള്ളി ചാടിയാലോ എന്നു വിചാരിച്ചതാ… പക്ഷെ ഓഫിസിലെ സ്റ്റാഫുകൾ, താൻ മരുന്നു കഴിച്ചില്ല എന്നേ വിചാരിക്കു !.
താമസിച്ചു വന്നു. ആരു താമസിച്ചു? ഒരു ലേഖനത്തിനു അതിനൊക്കെ കഴിവുണ്ടോ? ! ഒരു മാസം മുമ്പു അയച്ചതാ.. അവർക്കു പറയാൻ ഒരു ന്യായം അല്ലാതെ എന്താ..
വിണ്ടും അടുത്ത ഒരാഴ്ച്ച കൂടെ ബ്ലസ്സൻ കാത്തിരുന്നു. വീക്കിലി വന്നാൽ അതു സൂക്ഷിച്ചു വെക്കണമെന്നു ബ്ലസ്സിക്കു നിർദ്ദേശവും നൽകി.
അങ്ങനെ വീക്കിലി വരുന്ന ദിവസവും വന്നെത്തി. ബ്ലസ്സൻ വീട്ടിലെത്തിയപ്പോൾ തന്നെ മേശപ്പുറത്തു കിടന്ന വീക്കിലി എടുത്തു. അതു പൊട്ടിക്കുബോൾ തന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു …എങ്കിലും വളരെ ശ്രദ്ധയോടെ താൻ അതു തുറന്നു.
ആദ്യ പേജിൽ തന്റെ ലേഖനം ഉണ്ടായിരുന്നില്ല. രണ്ടാ പേജിലും മുന്നാം പേജിലും നാലാം പേജിലും താൻ അതു കണ്ടില്ല. അഞ്ചാ പേജിൽ ഒരു മൂലയ്ക്കായി തന്റെ ലേഖനം സ്ഥാനം പിടിച്ചിരിക്കുന്നു. ലേഖനം ഉള്ളടക്കം ചെയ്ത പേജുമായി ബ്ലസ്സിയുടെ അടുത്തേക്കു ഓടി.
ബ്ലസ്സി , ഇതിനു വേണ്ടിയാ ഞാൻ കാത്തിരുന്നതു.

കാണിച്ചേ.. ഇതു അച്ചാച്ചനാ എഴുതിയതു എന്നു അറിയാൻ കഴിയില്ലല്ലോ?

എന്റെ പേരു ഉണ്ടല്ലോ…

ബ്ലസ്സൻ എന്ന പേരു ഒരു പാടു പേർക്കു ഉണ്ടല്ലോ? നമ്മുടെ ചർച്ചിലും ഉണ്ട് രണ്ടു പേർ ! ഒരു ഫോട്ടോ വയ്ക്കേണ്ടതല്ലായിരുന്നോ?

ഫോട്ടോ അയച്ചുകൊടുത്തത .. പക്ഷെ അവർ  വെച്ചില്ല. ആ പോട്ടെ ..പാസ്റ്ററെ ഒന്നു വിളിച്ചു പറഞ്ഞലോ?

ബ്ലസ്സൻ ഫോൺ എടുത്തു പാസ്റ്ററെ വിളിച്ചു. “പാസ്റ്ററെ , ഈ ആഴ്ച്ചത്തെ ഫ്രൈ ഡേ വായിച്ചോ.. ”

വായിച്ചു മോനെ..

എന്റെ ഒരു ലേഖനം ഉണ്ടായിരുന്നു.. വായിച്ചായിരുന്നോ?

ങ ! വായിച്ചു.. ബ്ലസ്സന്റെ ആയിരുന്നോ അതു? നന്നായിരുന്നു മോനെ. പിന്നെ ഒരു കാര്യം അടുത്ത പ്രാവിശ്യം എഴുതുബോൾ, വെറൊരാൾ എഴുതിയ കഥകളോ, വാചകങ്ങളോ നമ്മുടെ ലേഖനത്തിൽ പകർത്തി എഴുതുബോൾ കടപ്പാടു എന്നു പറഞ്ഞു അദ്ദേഹത്തിന്റെ പേരു വയ്ക്കാൻ മറക്കല്ലേ? അല്ലാതെ ചെയ്യുന്നതു ഒരുതരം മോഷണമാണ് എന്നു കഴിഞ്ഞ ദിവസം ഫിന്നി ബ്രദർ എഴുതിയതു ഞാൻ വായിച്ചിരുന്നു. ദൈവം നമ്മുക്കു നൽകിയ ചിന്തകൾ വചനാടിസ്ഥാനത്തിൽ ഒത്തു നോക്കിയ ശേഷം മാത്രമെ പ്രസിദ്ധികരിക്കാവും. നമ്മൾ ഒരു ലേഖനം എഴുതുമ്പോൾ അതു വായിക്കുന്നവർക്കു  ഒരു പ്രയോജനം ഉണ്ടാകണം ,അതായത് : ഒന്നുകിൽ അതു ജീവിതത്തിലെ തെറ്റുകൾ ചുണ്ടിക്കാണിക്കുന്ന ഒന്നായിരിക്കണം അല്ലെങ്കിൽ അതു തമ്മെ ഉപദേശപരമായി ഉറപ്പിക്കുന്നതായിരിക്കണം അതും അല്ലെങ്കിൽ കർത്താവിൽ നമ്മെ അടുപ്പിക്കുന്നതായിരിക്കണം.

ഇങ്ങനെയെക്കെയാണെങ്കിൽ ഒരു ലേഖനം പ്രസിദ്ധികരിക്കാൻ ബുദ്ധിമുട്ടുമല്ലോ??

വചനത്തിൽ നിന്നു എഴുതുബോൾ സാക്ഷാൽ വചനമാകുന്ന ദൈവത്തിൽ നിന്നു പ്രാപിച്ച് എഴുതുക..

ശരി പാസ്റ്ററെ… എന്നു പറഞ്ഞു ബ്ലസ്സൻ ഫോൺ വച്ചു.

പാസ്റ്റർ എന്തു പറഞ്ഞു അച്ചയാ..

ഓ പാസ്റ്റർക്കു അസുയ.. മോഷണമാണു പോലും

അച്ചായ , നാം വെറൊരാളുടെ സാധനസാമഗ്രികൾ അയാളുടെ അനുമതി ഇല്ലാതെ എടുക്കുന്നതിനെ മോഷണം എന്നു പറയുന്നെങ്കിൽ .. ഇതു പിന്നെന്താ?

നിങ്ങൾ എല്ലാം കൂടെ എന്നെ കള്ളനാക്കും

കഴിഞ്ഞ ദിവസം അപ്പുറത്തെ വീട്ടിൽ മോഷണം നടന്നപ്പോൾ, ആ അച്ചായന്റെയും അമ്മാമയുടെയും വിഷമിച്ചു കൊണ്ടുള്ള ഇരുപ്പു കണ്ടായിരുന്നോ? അതുപോലെ തന്നെയായിരുക്കും അച്ചാച്ചാൻ പകർത്തി എഴുതിയ ലേഖനം വായിക്കുന്ന യഥാർത്ഥ എഴുത്തുകാരന്റെ അവസ്ഥയും.

അതു പോട്ടെ അയലത്തെ മോഷ്ടാവിനെ പിടിച്ചോ??

പിടിച്ചു.. അവനെ കൊണ്ടു ഇപ്പം പോലിസ് വീട്ടിൽ വരും…

നടക്കട്ടെ… മോഷണം മോഷണം തന്നെ ! അപ്പോൾ ഇപ്പം കിട്ടിയതു എന്നു പറഞ്ഞു പല ബുക്കുകൾ നോക്കി പ്രസംഗിക്കുന്ന പ്രസംഗകർക്കു ഒരു കുഴപ്പവുമില്ലേ?? എഴുത്തുകാർ മാത്രമെയുള്ളു ഈ മോഷ്ട്ടാക്കളുടെ കൂട്ടത്തിൽ എന്നു പറഞ്ഞു തീരുംമുമ്പെ പോലിസ് ജീപ്പിന്റെ ഇരമ്പൽ ഉണ്ടായി..ബ്ലസി കുഞ്ഞിനെ എടുത്തു കൊണ്ട് അയലത്തെ വീട്ടിനെ ലക്ഷ്യമാക്കി നടന്നു.. ബ്ലസ്സനും പുറകെ കൂടി..

കള്ളനെ പോലിസ് വീട്ടിലെക്കു ആനായിച്ചു.. വീട്ടിലെക്കു കയറി വരുന്ന  തന്റെ ബന്ധുവായ കള്ളനെ കണ്ട് സഹിച്ചു നിൽക്കുവാൻ അച്ചായനു കഴിഞ്ഞില്ല… കൈ നിവർത്തു ആഞ്ഞു വീശി.. ടപ്പോ…

തനിക്കും അടി  കൊണ്ടത് പോലെ ബ്ലസ്സൻ സ്തംഭിച്ചു നിന്നു പോയി.

-രഞ്ചിത്ത് ജോയി കീക്കൊഴുർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.