പി.വൈ.പി.എ റാന്നി ഈസ്റ്റ് സെന്റർ ഒരുക്കുന്ന തെഹലിം സംഗീത സായാഹ്നം വാകത്താനത്ത്

വാകത്താനം: ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ പി.വൈ.പി.എയുടെ നേതൃത്വത്തിൽ വാകത്താനം ഐ.പി.സി ബഥേൽ ചർച്ചിൽ വെച്ച് 21 നവംബർ 24 തീയതി വൈകിട്ട് 6 മുതൽ 9 വരെ സംഗീത സായാഹ്നം ആയി ക്രമീകരിക്കപ്പെടുന്നു. പി.വൈ.പി.എ പത്തനംതിട്ട സോണൽ പ്രസിഡന്റ് പാസ്റ്റർ ബെൻസൺ തോമസിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന ഈ മീറ്റിംഗിൽ, ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്യുകയും. ഈ കാലഘട്ടങ്ങളിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ബ്രദർ. എബിൻ മുക്കൂട്ടുതറ ദൈവവചനം സംസാരിക്കുന്നതുമാണ്. പ്രശസ്ത ക്രൈസ്തവ ഗായകനായ ഇവാ. ഇമ്മാനുവേൽ കെ.ബി. ഗാനങ്ങൾ ആലപിക്കുകയും ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. പി.വൈ.പി.എ അംഗങ്ങളുടെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ നടത്തപ്പെടുന്നതാണ്. പ്രസ്തുത മീറ്റിംഗിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading