ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ‘ലോഗോസ്’ ബൈബിൾ ക്വിസ് ഡിസംബർ 15 ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ലോഗോസ്’ എന്ന പേരിൽ ഒരു മെഗാ ബൈബിൾ ക്വിസ് പ്രോഗ്രാം ഗുജറാത്തിൽ ഉള്ള ക്രൈസ്തവ സഭകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സഭാ സംഘടന പ്രായ വ്യത്യാസം കൂടാതെ ഏവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.ഡിസംബർ മാസം 15 ഞായറാഴ്ച ആരാധനക്കു ശേഷമായി അതാതു പ്രാദേശിക സഭകളിൽ ഉത്തരവാദിത്തപെട്ടവരുടെ കീഴിൽ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായാണ് ബൈബിൾ ക്വിസ് നടക്കുന്നത്.

ഉൽപ്പത്തി, മത്തായി എഴുതിയ സുവിശേഷം എന്നീ പുസ്തകങ്ങളാണ് ബൈബിൾ ക്വിസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ ചോദ്യത്തിനും താഴെ കൊടുത്തിരിക്കുന്ന ഉത്തരങ്ങളിൽ നിന്നു ശരി ഉത്തരം അടയാളപ്പെടുത്തുന്ന നിലയിൽ ആണ് ബൈബിൾ ക്വിസ് ക്രമീകരിച്ചിരിക്കുന്നത്.അതാതു ഭാഷകളിൽ വിജയികളായി 1, 2, 3 സ്ഥാനങ്ങൾ നേടുന്നവർക്ക് 5000, 3000, 2000 രൂപയുടെ ക്യാഷ് പ്രൈസ് നൽകുന്നതാണ്. ക്രമീകരണങ്ങൾ അവസനഘട്ടത്തിലെന്നു ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.