കവിത: പഥികനും ശമര്യനും

പാ. അനിൽ. കെ. സാം, ഹൈദ്രാബാദ്

ഥികനായ് പാതി വഴിയിൽ തളർന്നു ഞാൻ
ഒരു തണൽ വൃക്ഷത്തിൽ ചുവട്ടിലിരിക്കവേ
അരികിൽ നിന്നെന്നെയാ കനകവൃക്ഷത്തിൻ
ഫലം – അരുതാത്തമോഹത്തിൻ വിവശനാക്കിത്തീർത്തു

post watermark60x60

പരിതാപമെന്നേ പറയേണ്ടതുള്ളൂ ഞാൻ
പരിണിതമായ് പാപ പ്രഹരത്തിനടിമയായ്
അടികൊണ്ട ഹൃദയവും മുറിവേറ്റ ദേഹവും
പിടയുന്നു വിടുതലിൻ പരിലാളനത്തിനായ്

കടന്നുപോയ് പലരുമെൻ ജീവിതപാതയിൽ
കരമൊന്നു നീട്ടുവാൻ മനസില്ലതാർക്കുമേ
കനിഞ്ഞില്ലതാരും കനിവറ്റ മുഖവുമായ്
തിരിഞ്ഞങ്ങു നിന്നോരു കല്ലിൻപ്രതിമപോൽ

Download Our Android App | iOS App

അതിനിടെ വന്നൊരാ ശമരിയക്കാരനോ
മുറിവേറ്റൊരെൻ ദേഹം തഴുകി തലോടിനാൻ
പകർന്നു തൻ രക്തത്തിൻ പുതിയോരു ശക്തിയാൽ
കഴുകിയെൻ ഹൃദയവും മനതാരിൻ പാപവും

മിഴിവെട്ടാതവനെ ഞാൻ നോക്കി നിന്നീടുമ്പോൾ
മിഴിയിണയിൽ നിന്നും മാഞ്ഞുപോയെങ്ങു നീ
അറിഞ്ഞു ഞാനവനെന്റെ യേശുതാനല്ലയോ
പിരിഞ്ഞിടാസ്‌നേഹത്തിൻ നിറകുട ഭാജനം

-ADVERTISEMENT-

You might also like