ഖത്തറിൽ ലീഡർഷിപ് കോൺഫെറെൻസിനു ഇനി രണ്ടു നാൾ കൂടി

ഷിനു തിരുവല്ല

ദോഹ: ഖത്തറിൽ ലീഡർഷിപ് കോൺഫെറെൻസിനു ഇനി രണ്ടു നാൾ കൂടി. നവംബർ മാസം 11 ആം തീയതി മുതൽ 14 വരെ വൈകീട്ട് 7 മുതൽ 10 വരെ ലാൻഡ്‌മാർക് മാളിന് സമീപത്തുള്ള എസ്‌ദാൻ പാലസ് ഹോട്ടലിൽ “ജവാഹർ ബാൾറൂം” വച്ച് നടത്തപ്പെടുന്നു. ലോകപ്രശസ്ത സുവുശേഷ പ്രഭാഷകരായ ഗാരി ക്ലാർക്ക്, ലിയോ ബിഗർ, ക്രിസ്ത്യൻ കെയ്ൻ എന്നിവർ ഈ ദിനങ്ങളിൽ വചനം ശുശ്രൂഷിക്കുന്നു.

അതെ തുടർന്ന് നവംബർ 15 -ആം തീയതി ഏഷ്യൻ ടൗൺ ആംഫിതിയേട്ടറിൽ വൈകീട്ട് 7 മുതൽ 10 വരെ ലോക പ്രശസ്ത മ്യൂസിക്കൽ ബാൻഡായ ഹിൽ സോങ് (ലണ്ടൻ) -ന്റെ നേതൃത്വത്തിൽ ലൈവ് കൺസെർട്ടും ക്രമീകരിച്ചിരിക്കുന്നു.

ഈ കോൺഫെറെൻസിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പ്രവേശന ടിക്കറ്റുകൾ ലഭിക്കുവാൻ ദോഹയിൽ റിലീജിയസ് കോംപ്ലക്സിൽ ഉള്ളതായ ആംഗ്ലിക്കൻ സെന്ററിൽ ‘കൊരിന്ത് ഹാളിൽ’ ഞായറാഴ്ച (10/11/2019) വൈകീട്ട് 4 മുതൽ 9:30 വരെയും, 11 -ആം തീയതി മുതൽ 14 വരെ ‘എസ്‌ദാൻ പാലസ് ഹോട്ടലിലും’ ലഭിക്കുന്നതാണ്.

ഈ കോൺഫെറെൻസിൽ ഖത്തറിൽ ഉള്ള ജാതിമതഭേതമേന്യേ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ (റൂട്ട് 58:12) ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിനോട് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.