ചർച്ച് ഓഫ് ഗോഡ് യു. എ. ഇ. ജനറൽ കൺവെൻഷന്റെ സമാപന സമ്മേളനം നാളെ അബുദാബിയിൽ

അബുദാബി: ഈ മാസം അഞ്ചാം തിയതി ഷാർജയിൽ പ്രാർത്ഥിച്ചു ആരംഭിച്ച യു. എ. ഇ. ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷന്റെ സമാപന സമ്മേളനം നാളെ മുസ്സഫ ബ്രദറൻ
ചർച്ചിൽ വച്ച് നടത്തപെടുന്നു. വൈകിട്ട് 7.30 മുതൽ
10 മണി വരെ നടക്കുന്ന പ്രസ്തുത യോഗം
ഓവർസീർ ഡോ. കെ.ഒ.മാത്യു ഉദ്ഘാടനം ചെയ്ത്
പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവ വചനം ശുശ്രുഷിക്കുന്നു.
നവംബർ 5, 6 തീയതികളിൽ ഷാർജയിൽ വെച്ചും, 7നു റാസ് അൽ ഖൈമ, 8 നു ജബൽ ആലി, 9, 10 തീയതികളിൽ അൽ അയിനിൽ വച്ചും വളരെ തികഞ്ഞ ദൈവസാന്നിധ്യത്തിന്റെ അകമ്പടിയോടെ വിശ്വാസികൾക്കു ആത്മ ഉണർവ് ഉണ്ടാക്കുന്ന വചന പ്രഘോഷണം കർത്താവിന്റെ ദാസൻ പാസ്റ്റർ റെജി ശാസ്താംകോട്ട നടത്തുവാൻ ഇടയായി.

post watermark60x60

വളരെ അച്ചടക്കത്തോടും ഒരുമയോടും ഉള്ള സംഘാടക മികവും യോഗങ്ങളുടെ വിജയത്തിന് ഒരു കാരണമായി. പ്രസ്തുത യോഗങ്ങളിൽ ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെയുള്ള ലൈവ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉള്ള പതിനായിരക്കണക്കിന് ആളുകൾ കാണുവാൻ ഇടയായി. ക്രൈസ്തവ എഴുത്തുപുര പ്രസ്തുത കൺവെൻഷന്റെ മീഡിയ പാർട്ണർ ആയി പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

You might also like