ആലപ്പുഴ സോണൽ പി.വൈ.പി.എ താലന്ത് പരിശോധന: ആലപ്പുഴ വെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടി

ആലപ്പുഴ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആലപ്പുഴ സോണൽ പി.വൈ.പി. എ താലന്ത് പരിശോധന വളഞ്ഞവട്ടം ബഥേൽ സഭയിൽ വെച്ച് നടത്തപ്പെട്ടു. സോണൽ പ്രസിഡൻറ് ജസ്റ്റിൻ രാജിന്റെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് ഉദ്ഘാടനം ചെയ്തു.
5 സെന്ററുകളിൽ നിന്നും രണ്ട് ഏരിയകളിൽ നിന്നുമായി 150 ഓളം മത്സരാർഥികൾ പങ്കെടുത്തു.
ആലപ്പുഴ വെസ്റ്റ്‌ സെൻറർ പി.വൈ.പി.എ ഒന്നാം സ്ഥാനം, ആലപ്പുഴ ഈസ്റ്റ് പി വൈ പി എ രണ്ടാം സ്ഥാനം, നൂറനാട് ഏരിയ മൂന്നാം സ്ഥാനം എന്നിവ നേടി. നൂറനാട് ഏരിയയിലെ പോൾ ദാനം വ്യക്തിഗത ചാമ്പ്യനായി.

സംഗീത വിഭാഗം
ജെറ്റ്സൺ സണ്ണി, ഡാർവിൻ വിൽസൺ, ജോൺസൺ പീറ്റർ എന്നിവരും ഇതര വിഷയങ്ങളിൽ സോജൻ ചെറിയാൻ സതീഷ് ഡേവിഡ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.
ഷാജി വളഞ്ഞവട്ടം, പാസ്റ്റർ തോമസ് കുര്യൻ, പാസ്റ്റർ സിനോജ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
താലന്ത് കൺവീനർമാരായി ഗ്ലാഡ്‌വിൻ ജോസ്, ജസ്റ്റിൻ കായംകുളം എന്നിവർ പ്രവർത്തിച്ചു.
പാസ്റ്റർ സൈജുമോൻ, അനിൽ കാർത്തികപ്പള്ളി, പാസ്റ്റർ മനു വർഗീസ്,
, പാസ്റ്റർ ബിജു സ്റ്റീഫൻ, ഗിൽബർട് സാമുവേൽ, ബ്ലെസ്സൺ ചെറിയാൻ, ഇവാ. ഗിരീഷ് നൂറനാട്, പാസ്റ്റർ ജോജി രാജു, എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.