സെനറ്റ് ഓഫ് സെറാമ്പൂർ ബിരുദാന ചടങ്ങ് നവംബർ 30 ന്; ഡോ.ജോർജ്ജ് കുരുവിള ചവണിയ്ക്കാമണ്ണിൽ മുഖ്യ പ്രഭാഷകൻ

ഹൈദരാബാദ്: സെറാമ്പൂർ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങ് നവംബർ 30 ന് ഹൈദരാബാദ് ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റൂട്ടിൽ വച്ച് നടത്തപ്പെടും.

OLYMPUS DIGITAL CAMERA

റവ.ജോർജ്ജ് ചവണിയ്ക്കാമണ്ണിൽ മുഖ്യ സന്ദേശം നൽകും. ഇദ്ദേഹം ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് (NTC) സ്ഥാപകനാണ്. കൂടാതെ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ച് (CEA), ഭാരത് സുസമാചാർ സമിതി (BSS) സ്ഥാപകനുമാണ്.

ഭാരത സുവിശേഷികരണത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ റവ.ജോർജ്ജ് ചവണിയ്ക്കാമണ്ണിൽ പ്രസിദ്ധനായ സുവിശേഷ പ്രാസംഗികനുമാണ്.

ഈ മീറ്റിംഗിൽ സെറാമ്പൂർ യൂണിവേഴ്സിറ്റി ഡോ. ജോർജ്ജ് ചവണിയ്ക്കാമണ്ണിലിനെ ഓണററി ഡോക്റ്ററേറ്റ്‌ നൽകി ആദരിക്കും.

ഭാര്യ: ലീലാമ്മ ജോർജ്
മക്കൾ: ഡോ. ഫിന്നി കുരുവിളയും ഡോ. റെന്നി കുരുവിളയും.

1818 ൽ വില്യം കേറി എന്ന മിഷണറിയാൽ സ്ഥാപിതമായ സെറാമ്പൂർ യൂണിവേഴ്സിറ്റി ഇന്ന് ക്രിസ്ത്യൻ സമൂഹത്തിൽ മാത്രമല്ല വിദ്യാഭ്യാസ മേഖലയിൽ അറിയപ്പെടുന്ന ഒരു സർവ്വകലാശാലയായി മാറിക്കഴിഞ്ഞു. ഇന്ന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ 59 സെറാമ്പൂർ അംഗീകൃത കോളേജുകളും,12 പരീക്ഷ കേന്ദ്രങ്ങളും, 20 ഇൻസ്റ്റിറ്റൂഷനും ഉണ്ട്. ഇവിടങ്ങളിൽ ഏകദേശം 10000 വിദ്യാർഥികൾ പഠിക്കുന്നു. കഴിഞ്ഞ 100 വർഷങ്ങളിൽ നിന്നായി 40000 പേർ പഠനം പൂർത്തീകരിച്ച് ദൈവീക ശുശ്രൂഷക്കായി പരിശീലിപ്പിക്കുവാൻ സെറാമ്പൂരിനു  ഇടയായിട്ടുണ്ട്.

Rev. Dr. George Kuruvilla Chavanikamannil has been chosen to give the Commemoration address at the Serampore University Convocation this year, which will be held on November 30th at Henry Martin Institute, Hyderabad.

It is a great acknowledgement of his contributions to the Indian Church.

Serampore University is also confering an honorary doctorate to Dr. George on the occasion.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.