ദോഹ ബെഥേൽ തമിഴ് എ.ജി സഭയുടെ നേതൃത്വത്തിൽ വർഷിപ്പ് & മ്യൂസിക് വർക്ഷോപ് നടത്തപ്പെടുന്നു

ഷിനു തിരുവല്ല

ദോഹ: ദോഹ ബെഥേൽ തമിഴ് എ.ജി സഭയുടെ നേതൃത്വത്തിൽ “മീറ്റ് & ചാറ്റ്” എന്ന പേരിലുള്ള വർഷിപ്പ് & മ്യൂസിക് വർക്ഷോപ് നടത്തപ്പെടുന്നു. പ്രശസ്ത വർഷിപ്പ് ലീഡർ പാസ്റ്റർ ജോയൽ തോമാസ്‌രാജ് ഈ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും. കൂടാതെ മറ്റു അനുഗ്രഹീത മ്യൂസിഷ്യൻസ് കൂടെ ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതായിരിക്കും

ഗായകർക്കും, സംഗീതോപകരണം വായിക്കുന്നവർക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും ഈ പ്രോഗ്രാമിൽ നൽകുന്നതായിരിക്കും. പ്രസ്തുത പ്രോഗ്രാം നവംബർ 9 ആം തീയതി (ശനിയാഴ്ച) ഐ.ഡി.സി.സി കോംപ്ലക്സിൽ ബിൽഡിംഗ് നമ്പർ 2 -ൽ, ഹാൾ നമ്പർ 1 -ൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ നടത്തപ്പെടുന്നു. ഉച്ച ഭക്ഷണം ക്രമീരകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ഫീസായിട്ടു 25 ഖത്തർ റിയൽ ഉണ്ടായിരിക്കുന്നതാണ് .

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ചു രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
പ്രയ്സി ശാലു: +974 3018 7698, രാജേഷ് പ്രിൻസ്: +974 7058 6203, ഐസക്‌: +974 5000 2843, ജോയൽ: +974 3004 7721

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.