സമകാലികം: പെൺ ജൻമം ശാപമോ?

സിഞ്ചു മാത്യു നിലമ്പൂർ

“പെൺകൊച്ചിനെ കെട്ടിക്കുന്നില്ലേ ” മറ്റുള്ളവരുടെ ചോദ്യങ്ങൾ ഓരോന്നായി ഉയരുമ്പോഴാണ് മാതാപിതാക്കൾക്ക് നെഞ്ചിൽ ഇടിപ്പ് തുടങ്ങും.
കൈ വളരുന്നോ, കാൽ വളരുന്നോ എന്ന് ആറ്റ് നോക്കി വളർത്തിയ പെൺമക്കൾ, സമൂഹത്തിന്റെ മുന്നിൽ ഏറ്റവും നല്ല സുന്ദരിമാരായി വളർത്തും,
വേണ്ടതായ ചൊല്ലും ചോറും കൊടുത്ത് അവരങ്ങ് വളരും, ഒരു പെൺകുഞ്ഞ് ജനിച്ചാൽ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ആണ് മാതാപിതാക്കൾക്ക്
ഒരു അമ്മയെ സംബന്ധിച്ച് ഒരു പെൺകുഞ്ഞ് അമ്മയ്ക്ക് സഹായമാണ്, അപ്പനെ സംബന്ധിച്ച് തോളിൽ എടുത്തും കൈപിടിച്ച് നടത്തിയും
കൂടിയും അവരെ അങ്ങ് സ്നേഹിച്ച് കൊല്ലും. ആങ്ങളമാർക്ക് പെങ്ങൾമാർ എന്നും വഴക്കുകൂടാനും സ്നേഹിക്കാനും അവർ മാത്രം.

സത്യം പറയാലോ പ്രായാപൂർത്തിയായാൽ നിറകണ്ണുകളോടെ ആകും അവർ ഒരു പുരുഷന്റെ കൈയിൽ ഏൽപ്പിക്കുക.
വിവാഹം അതൊരു അനുഗ്രഹമാണ്, നല്ല ചൊല്ലും ചോറും കൊടുത്ത് വളർത്തിയ പെൺകുട്ടിക്ക് ഏത് കുടുംബത്തിലും ഏത് സാഹചര്യത്തിലും
പൊരുത്തപ്പെടും. വിവാഹം കഴിപ്പിച്ച് വീട്ടിൽ നിന്ന് പെൺമക്കളെ പറഞ്ഞ് വിട്ടാൽ ഇടയ്ക്കുള്ള അവരുടെ ഭർത്താവും കുഞ്ഞുങ്ങളും ഒത്ത്
വരുന്ന വരവ് കാത്ത് കാത്തിരിക്കുന്ന മാതാപിതാക്കൾക്ക് അത് വല്ലാത്ത അനുഭവമാ…. വീട്ടിൽ കയറി വന്ന മരുമകനിൽ നിന്ന് ലഭിക്കുന്ന ആശ്വാസം
മാതാപിതാക്കൾക്ക് വലിയ ആശ്വാസം. സത്യം പറയാലോ ഒരു അനുഗ്രഹ ജന്മമത്രേ ഒരു പെൺ പൈതലിന്റെ ജന്മം.

എന്നാൽ ഇക്കാലങ്ങളിൽ മാതാപിതാക്കൾ ഒരു പെൺകുഞ്ഞ് ജനിച്ചു എന്ന് അറിഞ്ഞാൽ ഞെട്ടലോടെയാണ് ആ വാർത്തയെ സ്വീകരിക്കുന്നത്.
കാരണം നിങ്ങൾ അറിഞ്ഞില്ലേ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പറക്കമുറ്റാത്ത രണ്ട് പെൺജൻമത്തെ പിച്ചിച്ചീന്തി കെട്ടി തൂക്കി,
ആരാണെന്ന് നിങ്ങൾക്കറിയേണ്ടേ? ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന ചില കാമ ഭ്രാന്തൻമാർ അവരെ കൊന്നു.
ആർക്കു വേണ്ടി ? എന്തിനു വേണ്ടി? ഒരു നിമിഷത്തെ ജഢസുഖത്തിന് വേണ്ടി മാത്രം…. പിച്ചിചീന്തിയവരോട് ഒരു ചോദ്യം? ആരുടെയെല്ലാം
സ്വപ്നങ്ങളാണ് നിങ്ങൾ വലിച്ചെറിഞ്ഞത്?…. നല്ല മകളായി ,പെങ്ങളായി….മരുമകളായി:… അമ്മയായി ….. മുത്തശ്ശിയായി അവരും ഈ ഭൂമിയിൽ
ജീവിതം കെട്ടിപെടുക്കേണ്ടവർ. ഒരു നാടിന്റെ ദേശത്തിന്റെ രാജ്യത്തിന്റെ നടുക്കം ഇപ്പോഴും ഈ വാർത്ത കേട്ടതിൽ പിന്നെ ഞെട്ടൽ മാറീട്ടില്ല.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല നേരെ മറിച്ച് നാളെ ആരെയാണ് ഈ കഴുകൻമാർ കൊല്ലാൻ പോകുന്നത് . സാക്ഷരത കേരളം ഇത്രയ്ക്കും അധ:പതിച്ചോ?

ഇവിടെ സുബോധമുള്ള മനുഷ്യനെയാണ് ആവശ്യം, നല്ലതലമുറയെ വാർത്തെടുക്കുന്ന സമൂഹത്തെയാണ് ആവശ്യം. പെൺ ജന്മം ശാപമല്ല അനുഗ്രഹമത്രേ എന്ന് തിരിച്ചറിവ് കൊടുക്കുന്ന നല്ല സംസ്കാരം നമുക്കാവശ്യം. എങ്കിൽ നല്ല സമാധനമുള്ള കുടുംബം വരുംകാലങ്ങളിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നമുക്ക് ആശിക്കാം.

“മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.

സിഞ്ചു മാത്യു നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.