സഹാരൻപൂർ ഏ.ജി ചർച്ച്‌ പ്രതിഷ്ഠാ ശുശ്രുഷ നടന്നു

ഉത്തർപ്രദേശ്: ഭാരത പെന്തക്കോസ്ത് സഭയുടെ ആദ്യനാളുകളിൽ തുടങ്ങപ്പെട്ട ഉത്തർ പ്രദേശിലെ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ 100 വർഷം തികയുന്ന വേളയിൽ പുതിയ ആരാധന ആലയത്തിന്റെ പ്രതിഷ്ഠാ ശുശ്രുഷയും നടത്തപ്പെട്ടു.
യു.പി യിലെ സഹാരൻപൂരിൽ ഗിൽ കോളനിയിൽ 1915 ൽ വിദേശ മിഷനറി സ്റ്റോൺ മാർക്കിനാൽ സ്ഥാപിതമാക്കപ്പെട്ട അസ്സംബ്ലീസ്‌ ഓഫ് ഗോഡിന്റെ പ്രവർത്തനമാണിത്. 1984 മുതൽ പാസ്റ്റർ രാജൻ പിള്ള ഇവിടെ ശുശ്രുഷിക്കുന്നു. ആലയത്തിന്റെ പ്രതിഷ്ഠാ ശുശ്രുഷ റവ.ഡോ. ഡി. മോഹൻ (ഏ.ജി ജനറൽ സൂപ്രണ്ട് നിർവഹിച്ചു. റവ. രാജൻ ഫിലിപ്പ് (അമേരിക്ക) മുഖ്യ അഥിതി ആയിരുന്നു. ഏ.ജി നോർത്തേൺ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.പാപ്പി മത്തായി അധ്യക്ഷൻ ആയിരുന്നു. റവ. റോബർട്ട് ജയരാജ് , മറ്റു സഭാ ശുശ്രുഷകന്മാർ,  രാഷ്ട്രീയ പ്രമുഖർ മുതലായവർ പ്രതിഷ്ഠാ ശുശ്രുഷയിൽ പങ്കെടുത്തു. ആശിഷ് രാജന്റെ നേതൃത്വത്തിലുള്ള ചർച്ച് ക്വയർ ഗാന ശുശ്രുഷക്കു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.