ഭാവന: പാട്ടു പുസ്തകത്തിൽ നിന്നുന്നൊരു ഞരക്കം

ബിബിൻ ബാബു

രതക ദ്വീപിലെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെ വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ പുസ്തകങ്ങൾ ഇരിക്കുന്ന അലമാര ഒന്നു തുറന്നു. ചില പുസ്തകങ്ങൾ പൊടിപിടിച്ചു ഇരിക്കുന്നുണ്ടാരുന്നു. ക്ഷീണിതനാരുന്നു എങ്കിലും ആ പുതകങ്ങൾ ഒന്നു അടുക്കുവയ്ക്കാൻ തുടങ്ങി. അപ്പോൾ എവിടെയോ നിന്നു ഒരു സംസാരം കേട്ടു . ഞാൻ ആ ശബ്ദം കേൾക്കുന്ന സ്ഥലം ശ്രദ്ധിച്ചു നോക്കി അപ്പോൾ ആണ് ശബ്ദം വരുന്നത് ബുക്കുകൾക്കിടയിൽ സീയോൻ ഗീതവലിയിൽ നിന്നരുന്നു വന്നാണ്. ആ പാട്ടുപുസ്തകം എന്റെ കയ്യിൽ എടുത്തു ചെവിയോട് അടുപ്പിച്ചു വച്ചു. അപ്പോൾ കേട്ടത് രണ്ടു പാട്ടുകൾ തമ്മിൽ സംസാരിക്കുന്നതാണ് . രണ്ടു അയൽക്കാർ ആണ് അവർ ഒരാളുടെ പ്രഭാത പ്രാർത്ഥന കുടുംബത്തിലെ മനമേ പക്ഷിഗണങ്ങൾ അപ്പച്ചൻ . മറ്റേതു കർത്തുമേശ ഗീതങ്ങൽ കുടുംബത്തിലെ സർവ്വപാപകറകൾ അപ്പച്ചൻ .
ഹോ ഭയങ്കരം രണ്ടു പാട്ടുകൾ സംസാരിക്കുകയോ അത്ഭുതം ഞാൻ ആ പാട്ടുപുസ്തകം എന്റെ ചെവിയോട് അടുപ്പിച്ചു കിടന്നു… മനമേ അപ്പച്ചൻ പറഞ്ഞതു ഇങ്ങനെ അരുന്നു.. എനിക്ക് കഴിഞ്ഞ ആഴ്ച 149 വയസു ആയി..150 ആകുന്നതിനു മുൻപ് റണൗട്ട് ആകുമോ എന്ന എന്റെ പേടി. പണ്ട് എല്ലാരും ഉണരുന്നത് എന്നോട് ഒപ്പം അരുന്നു. അന്ന് വലിയ വീടും ആഡംബരങ്ങളും ഇല്ലാരുന്നു പക്ഷെ രാവിലെ നാലുമണി മുതൽ പല വീടുകളിലും എന്റെ കുടുംബകരുടെ പാട്ടരുന്നു അന്ന് എല്ലാരും പാടി ആരാധിച്ചിരുന്നത്. മണ്ണെണ്ണ വിളക്കുകളുടെ പുകകൊണ്ട് ഞങ്ങൾക്ക് ചെറിയ ശ്വാസംമുട്ടലുകൾ ഉണ്ടാരുന്നു എങ്കിലും ഇന്നത്തെ പോലെ ഒരു അവഗണന ഇല്ലാരുന്നു. ഇപ്പോൾ ഞങ്ങളുടെ കുടുംബക്കാരെ അവഗണിക്കുകയാണ്. ആർക്കും ഞങ്ങളുടെ കുടുംബക്കാരെ വേണ്ടാതെ ആയി. ചില TPM കാർ ഞങ്ങളുടെ കുടുംബത്തെ രാവിലെ ഓർക്കാറുണ്ട് അതാണ് ഒരു ചെറിയ ആശ്വാസം.

അപ്പോൾ സർവ്വപാപ അപ്പച്ചൻ ആശ്വാസം പകർന്നുകൊണ്ടു പറഞ്ഞതു കേട്ടപ്പോൾ എന്റെയും ചങ്ക് പിടഞ്ഞു പോയി.. അപ്പച്ചൻ പറഞ്ഞതു കേൾക്കണോ. പണ്ട് എല്ല ഞായറാഴ്ച്ചായിലും ഞങ്ങളുടെ കുടുംബക്കാരുടെ പാട്ടു പാടി എല്ല ദൈവമക്കളും യേശുവിന്റെ മരണപുനരുദ്ധനത്തെ ഓർക്കുമ്പോൾ ഞങ്ങൾക്ക് ഒരു രോമഞ്ചാമരുന്നു.. പക്ഷെ കാലത്തിന്റെ ഗതിയിൽ അതു രണ്ടു ആഴ്ചകളിൽ ഒരിക്കൽ ആയി പിന്നെ അത് മാസത്തിൽ ഒരിക്കൽ ആയിൽ .. വന്നു വന്നു ഇപ്പോൾ അതു മൂന്നു മാസത്തിൽ ഒരിക്കൽ ആയിൽ. ചിലപ്പോൾ അതു ആറുമാസത്തിൽ ഒരിക്കൽ ആയി. ഇനി എന്റെ കുടുംബക്കാരെ ഓർക്കുന്നത് ആണ്ടറുതി യോഗത്തിനു മാത്രം ആകുന്ന ഒരു കാലം വരുന്നു. അതിനു മുൻപ് എന്റെ പ്രണനാഥന്റെ വരവ് ഉണ്ടാകും. അപ്പോൾ മനമേ അപ്പച്ചൻ പറഞ്ഞതു അതേ പ്രണപ്രീയന്റെ വരവ് ഏറ്റവും അടുത്തിട്ടുണ്ട്. അന്ത്യകാലത്തിന്റെ ലക്ഷണങ്ങൾ ആണ് ഇതെല്ലാം.

പെട്ടന്ന് ഒരു വലിയ ശബ്ദം കേട്ടു ഞാൻ ഞെട്ടി കർത്താവിന്റെ വരവിന്റെ കാഹളം നാദം ആണെന്ന് വിചാരിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി…അപ്പോൾ കേട്ട മധുര സ്വരം എന്റെ ഭാര്യയുടെതരുന്നു എന്താ അച്ചായാ സീയോൻ ഗീതവലിയിൽ തലവച്ചുറങ്ങുന്നത്. പണ്ട് പഠിക്കാൻ പറ്റാത്ത പുസ്തകങ്ങൾ തലകീഴിൽ വച്ചുറങ്ങുന്ന സ്വഭാവത്തിനു ഒരു മാറ്റവും ഇല്ലല്ലോ ??.
എന്റെ പ്രീയെ ഞാൻ ഈ പുസ്തകത്തിലെ ശബ്ദം കേട്ടു നിദ്രയിലാണ്ട്‌ പോയതാ. നീ പോയി നല്ല ഒരു സ്‌ട്രോങ് ചായ ഇട്ടിട്ടുവ. അതിനു മുൻപ് ഒരു കാര്യം ചോദിക്കട്ടെ. നീ എന്നാണ് കർതൃമേശ എടുത്ത് .. അല്ല എന്താ അച്ചായാ ഇപ്പോൾ അങ്ങനെ ചോദിക്കാൻ കഴിഞ്ഞ കുമ്പനാട് കൺവൻഷൻ വച്ചു എടുത്തതാണ്. നീ എല്ല ആഴ്ചയിലും ചർച്ചിൽ പോയില്ലേ. പോകുന്നുണ്ട് പക്ഷെ കർതൃമേശ ഇനി എന്നെങ്കിലും ഉപവാസ പ്രാർത്ഥന കഴിഞ്ഞേ ഉണ്ടാകുള്ളൂ. നീ പോയി ചായ ഇട്ടിട്ടു വാ… മനസിൽ വിഷമവും, സന്തോഷം തോന്നി കാരണം ആരാധന സ്വാതന്ത്യം ഇല്ലാത്ത ഞങ്ങളുടെ ചെറു ദ്വീപിൽ ഞങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലെങ്കിലും കർത്തുമേശ എടുക്കുന്നുണ്ടെല്ലോ എന്ന സന്തോഷവും. കർത്തുമേശ ഒഴുവക്കി പ്രസംഗവും ആരാധനയും സാക്ഷ്യവും പ്രബോധനവും പൊടിപൊടിക്കുന്നു ഇന്നത്തെ സഭയോഗങ്ങളെ ഓർത്തു വിഷമം വന്നു പോയി..

– ബിബിൻ ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.