ദോഹ ഐ.പി.സി സഭയിൽ മൂന്ന് ദിവസത്തെ പ്രത്യേക മീറ്റിംഗ് നടക്കുന്നു

ഷിനു തിരുവല്ല

ദോഹ: ദോഹ ഐ.പി.സി മിഷൻ ബോർഡിൻറെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ പ്രത്യേക മീറ്റിംഗ് നടക്കുന്നു. “ക്രിസ്തുവിനായി ഉണരുക” എന്ന ആപ്തവാക്യവുമായി ഒക്ടോബർ 2, 3 ദിനങ്ങളിൽ വൈകീട്ട് 7:15 മുതൽ 9:30 വരെയും 4-ആം തീയതി വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 11:30 വരെയും ഐ.ഡി.സി.സി കോംപ്ലക്സിൽ ഹാൾ നമ്പർ 2 -ൽ വച്ച് നടക്കുന്നു. ഈ ദിനങ്ങളിലായി ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നതു പാസ്റ്റർ സാജൻ ജോയ് ആയിരിക്കും. ദോഹ ഐ.പി.സി ക്വയർ ആരാധനക്ക് നേതൃത്വം നൽകും. ഈ മീറ്റിങ്ങിലേക്ക് ദോഹയിലുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.