സെമിത്തേരി വിഷയം; പാസ്റ്റർ വിത്സൺ ജോസഫ് പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം പത്തനംതിട്ട തോന്നിയാമല എന്ന സ്ഥലത്ത് ആറു പതിറ്റാണ്ടിലധികമായി എല്ലാ പെന്തക്കോസ്ത് സഭകളും ഉപയോഗിച്ചുകൊണ്ടിരുന്ന സെമിത്തേരിയിൽ ചില സാമൂഹ്യവിരുദ്ധർ അതിക്രമങ്ങൾ കാട്ടി. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സമാധാനപരമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഇടം രാത്രിയിൽ കടന്നുവന്ന ഗേറ്റും ഒക്കെ തകർത്തു വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു. കേരളത്തിലെ വിവിധ ഇടങ്ങളിൽ സെമിത്തേരി സംബന്ധമായ വിഷയങ്ങൾ ഉണ്ടെങ്കിലും പത്തനംതിട്ട അങ്ങനെയുള്ള വിഷയങ്ങൾ ഇതുവരെയും ഉണ്ടായിട്ടില്ല.

ഈ വിഷയം സംബന്ധിച്ച് അനേകരെ ഞാൻ ബന്ധപ്പെട്ടു. ബഹുമാനപ്പെട്ട എം.എൽ.എ, എം.പി തുടങ്ങിയവരെയും സാമൂഹ്യ പ്രവർത്തകരായ ഉള്ളവരും ഇക്കാര്യങ്ങളിൽ ഉത്തരവാദിത്വം എടുത്ത് ഭാവിയിൽ ഒരു പ്രശ്നവും ഉണ്ടാകാത്ത നിലയിൽ കാര്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിക്കുകയുണ്ടായി. എല്ലാറ്റിലും ഉപരിയായി ദൈവമക്കൾ പ്രാർത്ഥിക്കുക.

അനേകം ദൈവദാസൻ മാരും സഭകളും ദൈവമക്കളും ഇതിനു വേണ്ടി പ്രാർത്ഥിക്കുന്നു. സാഹോദര്യവും സമാധാനവുമുള്ള ഒരു അന്തരീക്ഷത്തിൽ എല്ലാവർക്കും മുൻപോട്ടു പോകാൻ കഴിയട്ടെ. സ്പർധ വളർത്താനുള്ള ശ്രമങ്ങൾ ഉണ്ടെങ്കിൽ അതിനെ അപലപിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.