യു.പി.എൽ.പി.എഫിനു പുതിയ ഓഫീസ്

സജി നിലമ്പുർ

ബാംഗ്ലൂർ: ഭാരതത്തിലെ എണ്ണമറ്റ ജീവിതങ്ങളെക്കുറിച്ചുള്ള ആത്മഭാരം മേഴ്‌സി മാണി തന്റെ മനസ്സിൽ കുറിച്ചിടുകയും പ്രസ്‌തുത കുറിപ്പ് ഒരു ദിവസം ആശകളുടെ വെളിച്ചത്തിൽ പരിശോധിച്ചപ്പോൾ പരിശുത്മാവ് വെളിപ്പെടുത്തിക്കൊടുത്ത ചിത്രമാണ് യു.പി.എൽ. പി.എഫ്. കഴിഞ്ഞ 18 വർഷമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രവർത്തനം കാഴ്ച വെയ്ക്കുവാൻ യു. പി.എൽ.പി.എഫ് നു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ പ്രവർത്തനത്തിന്റെ വിശാലതയ്ക്കായി ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിന് സമീപം ഒരു പുതിയ ഓഫീസ് സെപ്റ്റംബർ 19 ന് തുറന്നു പ്രവർത്തനം ആരംഭിച്ചു.
പാസ്റ്റർ ജോൺസൻ റ്റി ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പാസ്റ്റർ തോമസ് സി. എബ്രഹാം മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ പി എസ്. ജോർജ്, സജി നിലമ്പൂർ, റ്റോബി തോമസ്, ജോസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രൊഫസർ സാറ തോമസ് യു പി എൽ പി എഫ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും, മേഴ്‌സി മണി സ്വാഗതം പറയുകയും ചെയ്തു. പാസ്റ്റർ എം. ഐ. ഈപ്പൻ പ്രാർത്ഥിച്ചു തുറന്ന് കൊടുത്ത ഓഫീസ് കർണാടക ഐ പി സി മുൻ പ്രസിഡന്റ്‌ പാസ്റ്റർ റ്റി ഡി തോമസ് സമർപ്പിച്ചു പ്രാർത്ഥിച്ചു. ‌
ഡോ. ജ്യോതി ജോൺസൻ ബ്രദർ ജോസിനും റീനയ്ക്കും സ്നേഹോപഹാരം നൽകി ആദിരിച്ചു.
യു പി എൽ പി എഫ് ന്റെ പ്രവർത്തനങ്ങൾക്കു ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാവിധ ആശംസകളും നേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.