വ്യാജ കേസിൽ ജയിലിൽ റിമാൻഡിൽ ആയിരുന്ന ഫാ. ബിനോയിക്ക് ജാമ്യം ലഭിച്ചു

വ്യാജ മതപരിവർത്തന കേസിൽ ജാർഖണ്ഡ് ഗോഡ്ഢ ജില്ല ജയിലിൽ റിമാൻഡിൽ ആയിരുന്ന ഫാ. ബിനോയിക്ക് ജാമ്യം ലഭിച്ചു.

അങ്ങേയറ്റം മനുഷ്യത്വരഹിതമായ ദുരനുഭവങ്ങളാണ് അദ്ദേഹം നേരിട്ടത്. കഴിഞ്ഞ ആറാം തീയതി അറസ്റ്റ് ചെയ്തതിന് ശേഷം കുറ്റാരോപിതനായ വ്യക്തിക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങൾ പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.
മനുഷാവകാശ ലംഘനങ്ങളുടെ പരമ്പരത്തന്നെയാണ് അരങ്ങേറിയത്. ഡോക്ടറുടെ സമീപം എത്തിക്കുകയോ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയോ ചെയ്യാതെ, കൃത്രിമ റിപ്പോർട്ട് കാണിച്ച് കോടതിയെ തെറ്റുധരിപ്പിച്ചാണ് അദ്ദേഹത്തെ ജയിൽ വിധേയനാക്കിയത്. ഹൃദ് രോഗിയും, പേസ് മേക്കറിന്റെ സഹായത്തോടെ ജീവിക്കുകയും ചെയ്യുന്ന ഫാ. ബിനോയിക്ക് ജയിലിൽ വൈദ്യസഹായം നിഷേധിക്കപ്പെടുകയും ചെയ്തു. തുടർച്ചയായി അദ്ദേഹത്തിന് നേരിട്ട ശാരീരികാസ്വസ്ഥതകളെല്ലാം മറച്ചു വെയ്ക്കാനാണ് അധികൃതർ ശ്രമിച്ചത്.

തുടർന്ന് നടത്തിയ ശ്രമങ്ങളുടെയും സമ്മർദ്ധത്തിന്റെയും ഫലമായിട്ടാണ് അദ്ദേഹത്തെ കഴിഞ്ഞ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചത്. ഒരു രോഗിയെന്ന നിലയ്ക്ക് അദ്ദേഹത്തിന് ലഭിക്കേണ്ടുന്ന വൈദ്യസഹായങ്ങൾ നിഷേധിച്ചു എന്ന സത്യം അഭിഭാഷകർ ചൂണ്ടി കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മതപരിവർത്തനം, ഭൂമി കൈയ്യറ്റം എന്നീ വ്യാജാരോപണങ്ങളിലൂടെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള ക്രൂരവും നിഷ്ഠൂരവുമായ സമീപനമാണ് ജാർഗണ്ഡ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നത്.
ഇടുക്കി എം.പി. ഡീൻ കുര്യാക്കോസാണ് ഈ വിവരം തന്റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ച്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.