യു.എ.ഇ പാസ്റ്റേഴ്‌സ് ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു

ഷാർജ: 2019 നവംബർ 9-ന് യു.പി.എഫ് – ൻറെ ആഭിമുഖ്യത്തിൽ യു.എ.ഇ-ലുള്ള കർത്തൃദാസന്മാർക്കും കുടുംബാങ്ങൾക്കുമായി ക്രമീകരിക്കുവാൻ പോകുന്ന ഏകദിന കോൺഫറൻസിന്റെ ലോഗോ പ്രകാശനം ചെയ്തു. ഷാർജ വർഷിപ്പ് സെന്ററിൽ നടന്ന പ്രസ് മീറ്റിംഗിൽ യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ഡിലു ജോണിന്റെ അദ്ധ്യക്ഷതയിൽ യു.പി.എഫ് പേറ്റ്റൻ റവ. ഡോ. കെ.ഓ.മാത്യു ലോഗോ പ്രകാശനം ചെയ്തു.

യു.എ.ഇ-യിൽ ഇഥംപ്രദമായി നടത്തുന്ന ഈ ശ്രുശ്രൂഷകകുടുംബ സമ്മേളനത്തിൽ യു.എ.ഇ-ലുള്ള എല്ലാ പെന്തെക്കോസ്ത് സഭകളിലെയും ദൈവദാസന്മാർക്കും കുടുംബങ്ങൾക്കും പങ്കെടുക്കാം.

നവംബർ 9, ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വെച്ചാണ് ഈ കോൺഫെറെൻസ് നടക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള വിവിധ പെന്തെക്കോസ്ത് സഭകളിലെ മുതിർന്ന കർത്തൃദാസന്മാർ ക്ലാസുകൾ നയിക്കും.

post watermark60x60

യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ഡിലു ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ മാത്യു, സെക്രട്ടറി തോമസ് മാത്യു, ട്രഷറാറർ കെ. ജോഷ്വാ, കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു.

UPFC Logo

1982 -ൽ ആരംഭിച്ച യു.പി.എഫ്, യു.എ.ഇ- യിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ്. നിലവിൽ യു.എ.ഇ- യിലെ എല്ലാ എമിരേറ്റ്സുകളിലുമായി 58 അംഗത്വ സഭകളുണ്ട്.

ക്രൈസ്തവ എഴുത്തുപുര ഈ പരിപാടിയുടെ മീഡിയ പാർടണറായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like